Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നാഴികക്കല്ലായി ജയ് ഗണേഷിലെ നായകന്‍

മാളികപ്പുറം എന്ന വിജയ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ എന്ന നടന് ലഭിച്ച സ്വീകാര്യതയെ മുതലെടുക്കാനാണോ ജയ് ഗണേശ് എന്ന ചിത്രം നടനെ നായകനാക്കി ചെയ്യുന്നതെന്ന ചോദ്യം ആദ്യ ഘട്ടത്തിലെ ഉയര്‍ന്നിരുന്നു. ഗണപതി മിത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം സ്വാഭാവികമായിരുന്നു.

രാജു എന്‍.ആര്‍ by രാജു എന്‍.ആര്‍
May 1, 2024, 08:14 am IST
in Mollywood

നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു സൂപ്പര്‍ ഹീറോ ഉണ്ട്. ജയ് ഗണേഷ് എന്ന സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോരുത്തരുടെയും മനസ്സ് ഒരുപക്ഷേ പറയുന്ന വാചകം ഇതായിരിക്കാം. പാസഞ്ചര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച, ഒരു പിടി സിനിമകളിലൂടെ സാന്നിധ്യം തെളിയിച്ച സംവിധായകന്‍ രഞ്ജിത് ശങ്കര്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷ്. മാളികപ്പുറം എന്ന വിജയ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദന്‍ എന്ന നടന് ലഭിച്ച സ്വീകാര്യതയെ മുതലെടുക്കാനാണോ ജയ് ഗണേശ് എന്ന ചിത്രം നടനെ നായകനാക്കി ചെയ്യുന്നതെന്ന ചോദ്യം ആദ്യ ഘട്ടത്തിലെ ഉയര്‍ന്നിരുന്നു. ഗണപതി മിത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യം സ്വാഭാവികമായിരുന്നു.

പ്രസ്തുത ചോദ്യങ്ങള്‍ക്കു സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞ മറുപടിയെ നൂറു ശതമാനം സാധൂകരിക്കുന്നതാണ് ഈ ചിത്രം. ഒരു രീതിയിലും മതവിശ്വാസങ്ങളുമായി ചിത്രം പറയുന്ന കഥ ബന്ധപ്പെടുന്നില്ലെന്ന് മാത്രമല്ല, സുരക്ഷിതമായ ഒരു അകലം പാലിക്കുകയും ചെയ്യുന്നു ഒരു ബൈക്കറാകാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ വാഹനാപകടത്തെ തുടര്‍ന്ന് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറില്‍ ജീവിതം തളച്ചിടപ്പെടേണ്ടിവരുന്ന ഗണേഷ് എന്ന ചെറുപ്പക്കാരനാണ് ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദു.

അപകടം സമ്മാനിച്ച പരിമിതികളെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ട് തന്റെ ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ഗണേഷ് ഒരു സ്വകാര്യ ചാനലില്‍ ഗ്രാഫിക്‌സ് ഡിസൈനറായി ജോലി ചെയ്യുകയാണ്. സമൂഹത്തില്‍ സജീവമാണെങ്കിലും മാനസികമായി ഒറ്റപ്പെട്ടു ജീവിക്കുന്ന നായക കഥാപാത്രത്തിന് ആകെയുള്ള ആശ്വാസം അതേ ഫഌറ്റ് സമുച്ചയത്തില്‍ കഴിയുന്ന എംഎല്‍എയുടെ മകനായ കുട്ടിയുമായുള്ള സൗഹൃദമാണ്. ഈ ജീവിതത്തിനിടയില്‍ അയാള്‍ ചിത്രകഥയായി അവതരിപ്പിക്കുന്ന ഒരു സൂപ്പര്‍ ഹീറോ ആണ് ജയ് ഗണേഷ്.

ഇതിനിടെ എംഎല്‍എയുടെ അനാസ്ഥയോ പണക്കൊതിയോ കാരണം മലിനമാക്കപ്പെട്ട വായു ശ്വസിച്ച മകളെ നഷ്ടപെട്ട പിതാവ് രംഗപ്രവേശനം ചെയ്യുന്നതോടെ കഥ വഴിത്തിരിവില്‍ എത്തുന്നു. പ്രതികാരത്തിനായി എംഎല്‍എയുടെ മകനെ തട്ടിക്കൊണ്ടുപോകുന്ന അയാളില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ പോലീസിനൊപ്പം നായകനും ചേരുന്നതോടെ ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലര്‍ മോഡിലേക്ക് മാറുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയെ അജ്ഞാതമായ സ്ഥലത്ത് തന്റെ മകളെ പോലെ വിഷവാതകം ശ്വസിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലാനുള്ള സംവിധാനം ഒരുക്കിയതിനുശേഷം ആത്മഹത്യ ചെയ്യുന്നത് സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ഉണ്ണി മുകുന്ദന്‍ തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആക്റ്റീവായ ജീവിതം നയിക്കുകയും പെട്ടെന്ന് ഒരു ദിവസം വീല്‍ചെയറില്‍ തളച്ചിടേണ്ടിവരുകയും ചെയ്യുന്ന ഒരാളുടെ നെഗറ്റീവും പോസിറ്റീവുമായ എല്ലാ മാനസിക നിലകളിലൂടെയും ഈ കഥാപാത്രം കടന്നുപോകുന്നു. രണ്ടാം പകുതിയില്‍ ചിത്രം വേഗത കൈവരുമ്പോള്‍ ഇനി എന്ത് സംഭവിക്കും? നായകന്‍ തന്റെ തട്ടിക്കൊണ്ടുപോകപ്പെട്ട സുഹൃത്തായ കുട്ടിയെ എങ്ങനെ കണ്ടെത്തി രക്ഷിക്കും? ഈ ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ ചിത്രം വിജയിക്കുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ കുറവുകള്‍ കാണാതിരുന്നുകൂടാ. സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ മിക്ക ചിത്രങ്ങളിലും ഉള്ളതുപോലെ മികച്ച ഒരു വണ്‍ലൈനും അലക്ഷ്യമായ തിരക്കഥയും എന്ന കോംബോ ഇതിലും ആവര്‍ത്തിക്കപ്പെടുന്നു. ശരിക്കുള്ള കഥ രണ്ടാം പകുതിയില്‍ വരുമ്പോള്‍ ഒന്നാം പകുതി ചരട് പൊട്ടിയ പട്ടംപോലെ പോകുന്ന അവസ്ഥ. ജയ് ഗണേഷ് എന്ന കോമിക് കഥാപാത്രത്തിലൂടെ തിരക്കഥാകൃത്ത് ഉദ്ദേശിക്കുന്നത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ എത്രത്തോളം സാധിച്ചു എന്നത് ചോദ്യമാണ്. പരിസ്ഥിതി സംരക്ഷണം, വികലാംഗരുടെ ജീവിത വ്യഥകള്‍, നായകന്‍ രചിക്കുന്ന കോമിക് ഹീറോ ഇങ്ങനെ പല മൂലകളില്‍ തട്ടിത്തടഞ്ഞ് കഥ ഒന്നാം പകുതിയില്‍ മുന്നോട്ടുപോകുകയാണ്. എന്നാല്‍ ഇതില്‍ ഒന്നിനുപോലും ഒരു ഫോക്കസ് നല്‍കാന്‍ കഴിയുന്നില്ല.

പോലീസിനെ തികച്ചും അലക്ഷ്യമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നു പറയാതെ വയ്യ. വെറും സാധാരണക്കാരായ നായക വില്ലന്മാരുടെ അറിവിന് മുന്നില്‍ പകച്ചുനിന്ന് ഇനി എന്ത് ചെയ്യും എന്ന ചോദ്യം തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായിട്ടാണ് സൈബര്‍സെല്‍ വിഭാഗത്തില്‍ ഉള്ളവരെപോലും കാണിച്ചിരിക്കുന്നത്.

ഇതു പറയുമ്പോള്‍തന്നെ ചിത്രത്തിന്റെ രണ്ടാം പകുതി പ്രേക്ഷകരെ എന്‍ഗേജിങ്ങായി കൊണ്ടുപോകാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി കൂടുതല്‍ ആസ്വദിക്കുന്നത് ഒരുപക്ഷേ സ്ത്രീകളും കുട്ടികളുമാകും. ഈ ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാകാനാണ് സാധ്യത. കുട്ടികളുടെ പ്രിയപ്പെട്ട നായകന്‍ എന്ന സ്ഥാനത്തേക്ക് ഒരു ചുവടുകൂടി ഉണ്ണി മുകുന്ദന്‍ വച്ചിരിക്കുന്നു.

Tags: Malayalam FilmJai Ganesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇഷ്ട നടന്‍ മോഹന്‍ലാല്‍ ; ഏറ്റവും മികച്ച സിനിമകള്‍ മലയാളത്തിലെന്ന് ജോണ്‍ എബ്രഹാം

തുടരും എന്ന സിനിമയുടെ കഥയെഴുതിയ സുനില്‍ എന്ന ഫൊട്ടോഗ്രാഫര്‍ (ഇടത്ത്)
Entertainment

‘തുടരും’ ജനിച്ചത് കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷന്റെ യാർഡിൽ കൂട്ടിയിട്ട വാഹനങ്ങളിൽ ഒന്നിലേക്ക് സങ്കടത്തോടെ നോക്കി നിൽക്കുന്ന ആളില്‍ നിന്ന്

Editorial

അഭ്രപാളിയിലെ മായക്കാഴ്ചകള്‍

Music

ഗിരീഷ്, ഒരു തേങ്ങലോര്‍മ

Unni Mukundan
Mollywood

ജയ് ഗണേഷ്: പ്രത്യയശാസ്ത്രപരമായ പോരാട്ടങ്ങൾക്കിടയിൽ മലയാള സിനിമയിൽ പുനരുജ്ജീവനത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.