Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വെഞ്ഞാറമൂട; വരുമോ മേല്‍പ്പാലം

സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ റോഡുമുറിച്ചു കടക്കുന്നത് കണ്ടുനില്‍ക്കുന്നവരെ പോലും ഭയചകിതരാക്കും. ഇഴഞ്ഞുനീങ്ങുന്ന കൂറ്റന്‍ വാഹനങ്ങള്‍ക്കിടയിലൂടെയാണ് കുട്ടികള്‍ റോഡ് മുറിച്ചുകടക്കേണ്ടത്. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും വാഗ്ദാനത്തിനപ്പുറം നടപടികളൊന്നുമില്ല.

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
May 1, 2024, 02:32 pm IST
in Thiruvananthapuram

വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കില്‍ വലയുകയാണ് വെഞ്ഞാറമൂട്. നാല് പ്രധാന റോഡുകള്‍ തിരിയുന്ന ജങ്ഷനില്‍ രാവിലെയും വൈകീട്ടും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ്. തൈക്കാടു മുതല്‍ ആലന്തറ വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് ഒച്ചിഴയുന്ന വേഗമാണ്. ഇവിടെ പ്രധാന ജംഗ്ഷനിലേക്കാണ് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പ്രവേശനകവാടം തുറക്കുന്നതും. സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ റോഡുമുറിച്ചു കടക്കുന്നത് കണ്ടുനില്‍ക്കുന്നവരെ പോലും ഭയചകിതരാക്കും. ഇഴഞ്ഞുനീങ്ങുന്ന കൂറ്റന്‍ വാഹനങ്ങള്‍ക്കിടയിലൂടെയാണ് കുട്ടികള്‍ റോഡ് മുറിച്ചുകടക്കേണ്ടത്. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും വാഗ്ദാനത്തിനപ്പുറം നടപടികളൊന്നുമില്ല.

ശബരിമല തീര്‍ഥാടനക്കാലമായാല്‍ വെഞ്ഞാറമൂടു കടക്കാന്‍ പെടാപ്പാടാണ്. പ്രതിദിനം നൂറുകണക്കിനു തീര്‍ഥാടന വാഹനങ്ങളാണ് വെഞ്ഞാറമൂട്ടിലെത്തുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞുകേള്‍ക്കാറുള്ളതാണ് വെഞ്ഞാറമൂടിന്റെ വികസനവും മേല്‍പ്പാലം നിര്‍മാണവും. ഒന്നും നടക്കില്ലെന്ന് കരുതിയിരിക്കവെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 സംസ്ഥാനബജറ്റില്‍ ഉള്‍പ്പെടുത്തുകയും മേല്‍പ്പാലത്തിന് കിഫ്ബി വഴി തുക അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതീക്ഷകള്‍ വീണ്ടും മുളച്ചു. 26.71 കോടി രൂപയ്‌ക്കുള്ള ടെണ്ടറുകാരനെയും കണ്ടെത്തി.

ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കിയാണ് മേല്‍പ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 446 മീറ്റര്‍ നീളത്തില്‍ 11.5 മീറ്റര്‍ വീതിയിലായിരുന്നു പാലം നിര്‍മ്മിക്കാന്‍ ആലോചന. ഇരുവശത്തും 3.5 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളുമുണ്ടാകും. കൊട്ടാരക്കര റോഡില്‍ ഐഒബി ബാങ്കിനു സമീപത്തുനിന്നും ആരംഭിച്ച് തിരുവനന്തപുരം റോഡില്‍ ലീലരവി ആശുപത്രിക്കു സമീപത്തായി അവസാനിക്കുന്നതരത്തിലായിരുന്നു രൂപകല്പന. മന്ത്രിയുടെ വാഗ്ദാനത്തോടെ പ്രതീക്ഷകള്‍ വീണ്ടുമുണര്‍ന്നെങ്കിലും എല്ലാം പഴയപടിയായി. മേല്‍പ്പാലം എന്നത് നടക്കാത്ത സ്വപ്‌നമായി നീളുന്നു.

മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കില്ലെന്നു വന്നതോടെ തൈക്കാട് ജങ്ഷന്‍ മുതല്‍ വെഞ്ഞാറമൂട് മാര്‍ക്കറ്റ് റോഡുവരെ മിനി ബൈപ്പാസ് നിര്‍മിക്കാന്‍ നെല്ലനാട് പഞ്ചായത്ത് പദ്ധതി തയ്യാറാക്കി. എന്നാല്‍ അതും കടലാസില്‍ മാത്രമായി ഒതുങ്ങി. 2018 ബജറ്റില്‍ തൈക്കാടു മുതല്‍ വെഞ്ഞാറമൂടുവരെ ബൈപ്പാസ് റോഡിന് ഫണ്ട് ഉള്‍പ്പെടുത്തിയെങ്കിലും യാഥാര്‍ഥ്യമായില്ല. തിരുവനന്തപുരം-അങ്കമാലി എംസി റോഡില്‍ ഏറ്റവും തിരക്കുള്ള ടൗണുകളിലൊന്നാണ് വെഞ്ഞാറമൂട്.

ആംബുലന്‍സുകള്‍ക്കുപോലും ഗതാഗതക്കുരുക്കില്‍ നിന്നു മോചനമില്ല. ഗതാഗതക്കുരുക്കിന് അന്ത്യമാകാന്‍ വെഞ്ഞാറമൂടില്‍ മേല്‍പ്പാലംവരുമെന്ന് കരുതി കാത്തിരിക്കാന്‍ തുടങ്ങിയവരുടെ ക്ഷമ കെട്ടു. മേല്‍പ്പാലം നിര്‍മിക്കാനായി നാലുതവണയാണ് ടെന്‍ഡര്‍ വിളിച്ചത്. അവസാന ടെന്‍ഡറിലും എസ്റ്റിമേറ്റ് തുകയെക്കാള്‍ കൂടുതലാണ് കരാറുകാര്‍ ആവശ്യപ്പെട്ടത്. അവസാന ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ മേല്‍പ്പാലം നിര്‍മാണം എന്ന സ്വപ്‌നം ഇരുള്‍മൂടുകയാണ്.

Tags: VenjaramooduBridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു
Thiruvananthapuram

ഉറ്റവര്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ക്കുമുണ്ട് ഓണം; മഹാബലിയെത്തും ഇവരെക്കാണാന്‍

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.