മോഡക്ക് (തെലങ്കാന): താന്‍ ജീവിച്ചിരിക്കുന്നിടത്തോളം മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംവരണം വേണ്ടത് സമ്പത്തികമായി താഴ്ന്നു നില്‍ക്കുന്നവര്‍ക്കും എസ്സി, എസ്ടി, ഒബിസി എന്നീ സമൂഹത്തിനുമാണ്. അത് ഒരു പ്രത്യേക മതത്തിന് അനുകൂലമാകുന്നു രീതിയില്‍ നല്‍കില്ലെന്നും അദേഹം പറഞ്ഞു.
മേഡക് ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, തന്റെ മൂന്നാം ടേമില്‍ ഭരണഘടനയുടെ 75 വര്‍ഷം വിപുലമായി ആഘോഷിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.
తెలంగాణ మొత్తం RR పన్ను గురించి, ఈ పన్ను నేరుగా ఢిల్లీకి ఎలా వెళ్తుంది అనే అంశం గురించి మాట్లాడుతోంది pic.twitter.com/c1zYEWPCW7
— Narendra Modi (@narendramodi) April 30, 2024
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 55 ശതമാനം അനന്തരാവകാശ നികുതി ചുമത്തുമെന്ന് ആരോപിച്ച മോദി, മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ലോകം മുഴുവന്‍ സാമ്പത്തികമായി പുരോഗമിച്ചപ്പോള്‍ ഇന്ത്യ നയപരമായ ചുതികള്കാരണം പിന്നോട്ടായിപോയിയെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: