Categories: Kerala

പെരുമ്പാവൂരില്‍ ചുവന്നതെരുവുകള്‍ ഉണ്ടെന്ന ആരോപണവുമായി യൂട്യൂബര്‍

എറണാകുളം ജില്ലയില്‍ പ്ലൈവുഡ് ഫാക്ടറികള്‍ക്ക് പേരു കേട്ട പെരുമ്പാവൂരില്‍ വടക്കേയിന്ത്യന്‍ തൊഴിലാളികള്‍ക്കും പുറത്തുള്ളവര്‍ക്കും വേണ്ടി നടത്തപ്പെടുന്ന ചുവന്ന തെരുവുകള്‍ ഉണ്ടെന്ന് യൂട്യൂബര്‍.

Published by

പെരുമ്പാവൂര്‍: എറണാകുളം ജില്ലയില്‍ പ്ലൈവുഡ് ഫാക്ടറികള്‍ക്ക് പേരു കേട്ട പെരുമ്പാവൂരില്‍ വടക്കേയിന്ത്യന്‍ തൊഴിലാളികള്‍ക്കും പുറത്തുള്ളവര്‍ക്കും വേണ്ടി നടത്തപ്പെടുന്ന ചുവന്ന തെരുവുകള്‍ ഉണ്ടെന്ന് യൂട്യൂബര്‍. സൂരജ് പാലാക്കാരന്‍ എന്ന യൂട്യൂബറാണ് ഒരു വീഡിയോയിലൂടെ ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പരസ്യമായി ഇവിടെ ഡ്രഗ് സ് വില്‍ക്കുന്ന സ്ഥലവും ഹാഷിഷ് ഓയില്‍ വില‍്ക്കുന്ന സ്ഥലവും ഇവിടെയുണ്ടെന്നും ആരോപിക്കുന്നു.

എന്നാല്‍ ഇത്രയേറെ നിയമവിരുദ്ധതകള്‍ കണ്ടിട്ടും കേരളത്തിലെ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും ആരോപിക്കുന്നു. ഇവിടെ മലയാളികള്‍ നടത്തുന്ന ലോഡ്ജുകളില്‍ പെണ്‍വാണിഭങ്ങള്‍ നടക്കുന്നതായും പറയുന്നു. ഒരു ലോഡ്ജില്‍ മുറിയെടുത്ത പെണ്‍കുട്ടിയെ അവിടെ നിന്നും ഇറക്കിവിടുന്നുമുണ്ട് യൂട്യൂബര്‍. എംഡിഎംഎ പോലുള്ള മാരകമായ മയക്കുമരുന്നുകളും ഇവിടെ വില്‍ക്കുന്നുണ്ട്.

നാട്ടില്‍ നിരോധിച്ച എല്ലാ സാധനങ്ങളും ഇവിടെ കിട്ടുമെന്നും ഒരു തെരുവോരക്കടയില്‍ നിന്നും ഹാന്‍സ് എടുത്ത് കാണിച്ച് യൂട്യൂബര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും കിട്ടുമെന്നും ഒരു നാട്ടുകാരന്‍ പറയുന്നതും വീഡിയോയില്‍ കാണാം. പല പൊലീസ് ഉദ്യോഗസ്ഥര്‍ മാറി മാറിവന്നിട്ടും ഇവിടെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും പറയുന്നു. പെരുമ്പാവൂരിന്റെ പേര് ബംഗാള്‍ എന്ന് മാറ്റേണ്ടിവരുമെന്നും യുട്യൂബര്‍ പറയുന്നു. “മടുത്തെന്നും ഇവിടെ ഒരു രക്ഷയില്ലെന്നും എവിടെയും കഞ്ചാവാണെന്നും” മറ്റൊരു നാട്ടുകാരന്‍ പറയുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക