പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും ലാലു പ്രസാദിന്റെ മകളുമായ രോഹിണി ആചാര്യയ്ക്കുള്ളത് 16 കോടിയുടെ സ്വത്തെന്ന് വെളിപ്പെടുത്തല്‍. ബിഹാര്‍ സാരണ്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ഇവരുടെ നാമ നിര്‍ദേശ പത്രികയിലാണ് ഇതുസംബന്ധിച്ച് അവര്‍ വെളിപ്പെടുത്തിയത്.
ആകെ 15.82 കോടിയുടെ സ്വത്ത് രോഹിണി ആചാര്യയ്ക്കുണ്ട്. ഭര്‍ത്താവിന് 19.86 കോടിയും ഉണ്ടെന്നാണ് രോഹിണി ആചാര്യ കഴിഞ്ഞ ദിവസം സാമനിര്ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യമാങ്മൂലത്തില്‍ പറയുന്നത്. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, അമ്മയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, സഹോദരന് തേജ് പ്രതാപ്, സഹോദരി മിസ ഭാരതി, എന്നിവരും നാമനിര്‍ദേശ പത്രിക സമര്പിക്കാന് രോഹിണിക്കൊപ്പം എത്തിയിരുന്നു.
രോഹിണിയുടെ പക്കല്‍ 20 ലക്ഷം രൂപയും ഭര്‍ത്താവിന്റെ പക്കല്‍ 10 ലക്ഷം രൂപയുമുണ്ട്. അഞ്ച് ബാങ്കുകളിലായി 29.70 രൂപയുടെ സ്വര്‍ണവും 3.85 ലക്ഷത്തിന്റെ വെള്ളിയാഭരണങ്ങളുമുണ്ട്. ഭര്‍ത്താവ് ഏഴ് ബാങ്കുകളിലായി 23.40 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.80 ലക്ഷം രൂപയുടെ വെള്ളിയാഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ട്. 68.62 ലക്ഷ രൂപയുടെ വാണിജ്യ വസ്തുക്കളും രോഹിണിയുടെ പേരിലുണ്ട്.
അച്ഛന് ലാലു പ്രസാദിന് വൃക്ക നല്‍കിയതിനെ തുടര്‍ന്ന് രോഹിണി അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ലാലുവിന്റെ നാലാമത്തെ മകളായ രോഹിണി വിവാഹശേഷം ഭര്‍ത്താവിനൊപ്പം സിങ്കപ്പൂരിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: