നേമം സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന് എല്ലാവിധ സംരക്ഷണവും ബിജെപി നല്‍കുമെന്നും ഒരു ഡിവൈഎഫ് ഐകാരന്റെയും ഭീഷണിക്ക് വഴങ്ങില്ലെന്നും തിരുവനന്തപുരം കോര്പറേഷന് ബിജെപി കൗണ്‍സിലര്‍മാര്‍. ദരിദ്രനായ ഒരു യുവാവാണ് യദുവെന്നും അവന്റെ മകന്റെ പഠനത്തിന് വേണ്ടിയുള്ള പണം ഒപ്പിക്കാനാണ് കെഎസ് ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാരനായി പണിയെടുക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട മേയറും ഭര്‍ത്താവായ എംഎല്‍എയും ഗുണ്ടാപ്പണിയാണ് ചെയ്തതെന്നും ആ സ്ഥാനത്തെ ദുരുപയോഗം ചെയ്യുകയായിരുന്നു മേയറും എംഎല്എയുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇനി മേയര്‍ രാജിവെയ്ക്കുന്നതുവരേ സമരം ചെയ്യുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
നേരത്തെ തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ വിഷയം ഉയര്‍ത്താന്‍ ശ്രമിച്ച തിരുമല അനിലിനെ സംസാരിക്കാന്‍ പോലും ഇടത് അംഗങ്ങള്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് 34 ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പറേഷനില്‍ നിന്നും ഇറങ്ങിപ്പോയി.
എന്തായാലും മേയര്‍ സ്ഥാനമൊഴിഞ്ഞേ മതിയാവൂ. ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ട് എന്തുകൊണ്ട് തന്നെ വിളിച്ചില്ലെന്ന മേയറുടെ ചോദ്യത്തിന് എപ്പോഴെങ്കിലും വിളിച്ചാല്‍ ഫോണെടുത്തിട്ടുണ്ടൊ എന്നായിരുന്നു കൗണ്‍സിലര്‍മാരുടെ മറുചോദ്യം. എസ് സി ഫണ്ട് തട്ടിപ്പ്, പുറം വാതില്‍ നിയമനം തുടങ്ങി ഒട്ടേറെ അഴിമതികള്‍ ചെയ്തയാളാണ് ഈ മേയറെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: