Categories: India

അമിത് ഷായുടെ വ്യാജ വീഡിയോ കേസ്: തെലങ്കാന മുഖ്യമന്ത്രി ഉള്‍പ്പെടെ 16 പേര്‍ നാളെ ഹാജരാകണം; സമന്‍സ് അയച്ച് ദല്‍ഹി പോലീസ്

ആരോപണവിധേയമായ വ്യാജ വീഡിയോയില്‍, ബിജെപി രാജ്യത്തെ സംവരണത്തിനെതിരായി നിലകൊള്ളുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നതായി ആണ് പ്രചരിക്കുന്നത്.

Published by

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് എതിരായ വ്യജവീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റ് എട്ടു സംസ്ഥാനങ്ങളിലായി 16 വ്യക്തികള്‍ക്ക് സമന്‍സ് അയച്ചു.

ആരോപണവിധേയമായ വ്യാജ വീഡിയോയില്‍, ബിജെപി രാജ്യത്തെ സംവരണത്തിനെതിരായി നിലകൊള്ളുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നതായി ആണ് പ്രചരിക്കുന്നത്. എന്നല്‍ വൈറലായ ക്ലിപ്പ് വ്യാജമാണെന്ന് ബിജെപി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ (സിആര്‍പിസി) സെക്ഷന്‍ 91, 160 പ്രകാരം സമന്‍സ് അയച്ചത്്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെ തെലങ്കാനയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ആറ് അംഗങ്ങളും സമന്‍സ് അയച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരോടും നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റ് വ്യക്തികളോടും മെയ് ഒന്നിന് ദല്‍ഹി ദ്വാരകയിലെ ഐഎഫ്എസ്ഒ യൂണിറ്റില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by