ന്യൂഡൽഹി: അറബിക്കടലിലെ മത്സ്യബന്ധന ബോട്ടിൽ നിന്നും വൻ മയക്കുമരുന്ന് വേട്ട. 173 ഗ്രാം കിലോഗ്രാം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേരെയാണ് കോസ്റ്റ് ഗാർഡ് പിടികൂടിയത്. രണ്ട് ദിവസമായി നീണ്ടു നിന്ന ഓപ്പറേഷനാണ് വിജയത്തിലെത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ ഐസിജി നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ് ഇരുവരെയും പിടികൂടിയത്. സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
മുമ്പും ഇന്റലിജൻസ് വിഭാഗത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഓപ്പറേഷനുകൾ സംഘടിപ്പിച്ചിരുന്നു. അൽ-റാസ എന്ന പാക് ബോട്ടിൽ നിന്നും 600 കോടി രൂപയുടെ മയക്കുമരുന്നാണ് അന്ന് പിടികൂടിയത്. സംഭവത്തിൽ ബലൂചിസ്ഥാനിൽ നിന്നുമുള്ള 14 പേരെയും പിടികൂിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഐസിജി നേതൃത്വം നൽകുന്ന 12-ാമത്തെ ഓപ്പറേഷനാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: