ന്യൂഡൽഹി: പാഠപുസ്തകങ്ങൾ അവലോകനം ചെയ്യാനും പരിഷ്‌കരണം വരുത്താനുമൊരുങ്ങി എൻസിഇആർടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. നിലവിൽ എൻസിഇആർടി പാഠപുസ്തകങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ പരിഷ്‌കരണം നടത്തുന്ന പതിവില്ല.
ഇന്ന് ദിനം പ്രതി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനാൽ തന്നെ പാഠപുസ്തകങ്ങൾ പതിവായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. അദ്ധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പായി വിഷയങ്ങളെക്കുറിച്ച് അവലോകനം നടത്തുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനാലാണ് എൻസിഇആർടിക്ക് നിർദ്ദേശം കൈമാറിയതെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ 2023-ൽ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പാഠ്യപദ്ധതിയ്‌ക്കനുസൃതമായാണ് എൻസിഇആർടി പുസ്തകങ്ങൾ വികസിപ്പിക്കുന്നത്. ഈ അദ്ധ്യായന വർഷം മൂന്ന്, ആറ് എന്നീ ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങളാകും കുട്ടികൾക്ക് മുന്നിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: