തിരുവനന്തപുരം: ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം തടയുമെന്ന് പ്രഖ്യാപിച്ച് ഇടതുസംഘടന . ഇക്കാര്യത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയ ഓള് കേരള ഡ്രൈവിംഗ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) അറ്റകൈ പ്രയോഗത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം ടെസ്റ്റ് കര്‍ക്കശമായതോടെ അടുത്ത ദിവസങ്ങളില്‍ അധികം പേര് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നില്ല. കോലാഹലങ്ങളൊക്കെ അടങ്ങിയ ശേഷം ലൈസന്‍സ് എടുത്താല്‍ മതിയെന്ന് നിശ്ചയിച്ച് പലരും മാറി നില്‍ക്കുകയാണ്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം മൂലം സിപിഎമ്മും ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ബിയും നേരിട്ടുള്ള ഏറ്റുമുട്ടിലേക്ക് നീങ്ങുന്ന നിലയിലായി കാര്യങ്ങള്‍. ഈ സാഹചര്യത്തില്‍ സംഘര്‍ഷം ഒഴിവാക്കാനായി ചില ഇളവുകള്‍ക്ക് ഗതാഗത വകുപ്പ് തയ്യാറായിട്ടുണ്ട്. റോഡ് ടെസ്റ്റിനു ശേഷമായിരിക്കും ഇനി എച്ച് ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിലും മാറ്റം വരുത്തും. പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തി. ടെസ്റ്റ് ഗ്രൗണ്ടുകളുടെ നിര്‍മ്മാണം വിചാരിച്ച രീതിയില്‍ നടക്കാത്ത സാഹചര്യത്തിലാണ് ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പഴയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റില്‍ ഒട്ടേറെ അപാകതകള്‍ ഉണ്ടായിരുന്നുവെന്നും വ്യാപകമായി ക്രമക്കേടുകള്‍ നടന്നുവെന്നും തെളിയിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പ്രതിദിനം 125 പേരെ വരെ ഡ്രൈവിംഗ് ടെസ്റ്റില്‍ വിജയിപ്പിച്ചിരുന്ന ചില വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഗതാഗത വകുപ്പ് വീണ്ടും നടത്തിയ പരീക്ഷണ ടെസ്റ്റ്് നടത്തിയപ്പോള്‍ അത് ആവര്‍ത്തിക്കാനായില്ല . ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ 98 പേരുടെ സൂപ്പര്‍ ടെസ്റ്റില്‍ കേവലം 15 പേരാണ് വിജയിച്ചത്. രണ്ടു മിനിറ്റ് കൊണ്ട് അലസമായി ടെസ്റ്റ് നടത്തി പാസാക്കി വിട്ടിരുന്നുവെന്നതിന് ഇതില്പരം തെളിവു വേണ്ട. രണ്ടുമിനിറ്റ് കൊണ്ട് ടെസ്റ്റ് നടത്തി ആളുകളെ പാസാക്കി വിടുന്നത് എങ്ങനെയെന്ന് കാണിക്കാനായിരുന്നു ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്കിയ നിര്‍ദ്ദേശം. ഈ ടെസ്റ്റില്‍ കുറഞ്ഞത് പത്ത് മിനിറ്റ് ഒരു ടെസ്റ്റിന് വേണ്ടി വന്നു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ശിക്ഷിക്കാനല്ല സൂപ്പര്‍ ടെസ്റ്റ് നടത്തുന്നതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് പോലുള്ള സുപ്രധാനമായ ഒരു ജോലിയില്‍ കണിശത ഉറപ്പുവരുത്തുകയും റോഡ് അപകടങ്ങള്‍ കുറയ്ക്കുകയുമാണ്. ഇതിന്റെ ആത്യന്തിക ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: