ലഖ്നൗ: രാമസേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരെയാണോ അതോ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയവരെയാണോ തെരഞ്ഞെടുക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ഡിംപിളിനും അഖിലേഷ് യാദവിനും ക്ഷണം ലഭിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ പവിത്രമായ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. കശ്മീര്‍ നമ്മുടെ വീടാണ്. അതുകൊണ്ടാണ് 370-ാം വകുപ്പ് നീക്കം ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാകിസ്ഥാന് ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. ഭാരതം ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. കൊറോണ വാക്സിന് സൗജന്യമായിട്ടാണ് നല്‍കിയത്. യാദവന്മാരെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് സമാജ്വാദി പാര്‍ട്ടി പറയുന്നത്. എന്നാല്‍ സ്വന്തംകുടുംബത്തിലെ യാദവരെയല്ലാതെ മറ്റാരെയെങ്കിലും സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ടോയെന്ന് അമിത് ഷാ ചോദിച്ചു.
കുടുംബരാഷ്ട്രീയമാണ് അഖിഷ് യാദവിന്റേത്. മുലായം സിങ്ങിന് ശേഷം അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി. അഖിലേഷ് യാദവ് കനൗജിലും ഡിംപിള്‍ യാദവ് മെയ്ന്‍പൂരിലും അക്ഷയ് യാദവ് ഫിറോസ ബാദിലും ആദിത്യ യാദവ് ബുധൗനിലും ധര്‍മ്മേന്ദ്ര യാദവ് അംസഗഡിലുമാണ് മത്സരിക്കുന്നത്. തന്റെ കുടുംബത്തിന് പുറത്തുനിന്നും ഒരു യാദവ സ്ഥാനാര്‍ത്ഥിയെ അഖിലേഷ് യാദവ് കാണിച്ച് താരമോയെന്നും അദ്ദേഹം ചോദിച്ചു. യുപിയില്‍ എണ്‍പത് സീറ്റിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പോടെ കുടുംബരാഷ്ട്രീയം അവസാനിക്കും.
മരുമകനെയും മരുമകളെയും മുഖ്യമന്ത്രിയാക്കുന്നവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കും. പാവപ്പെട്ടവരുടെ കുടിലുകളാണ് എസ്പി ഗുണ്ടകള്‍ പിടിച്ചെടുത്തിരുന്നത്. യോഗി സര്‍ക്കാര്‍ വന്നതിനുശേഷം ആര്‍ക്കും അതിന് ധൈര്യം ഉണ്ടായിട്ടില്ല. 550 കിലോമീറ്റര്‍ റോഡ് നിര്‍മാണം, റെയില്‍വേ സ്റ്റേഷന്, പാസ്പോര്‍ട്ട് ഓഫീസ്, ഗ്യാസ്, വെള്ളം തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: