ബെംഗളൂരു: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടിയെന്ന് പ്രധാനമന്ത്രി മോദി. കര്‍ണ്ണാടകത്തിലെ ബെലഗാവിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് പ്രധാനമന്ത്രി ഈ ആരോപണം ഉന്നയിച്ചത്.
ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ത്ത മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിനെ മഹത്വവല്‍ക്കരിക്കുന്ന പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യം ചേരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഛത്രപതി ശിവജി, റാണി ചെന്നമ്മ എന്നിവരെ അപമാനിക്കുന്ന കോണ്‍ഗ്രസിന്റെ രാജകുമാരന്‍ നവാബുമാരും നിസാമുമാരും സുല്‍ത്താന്‍ മാരും ബാദുഷമാരും ചെയ്ത ക്രൂരതയെപ്പറ്റി മിണ്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.
ഇന്ത്യയിലെ രാജാക്കന്മാര്‍ ക്രൂരന്മാരായിരുന്നുവെന്ന് കോണ്‍ഗ്രസിന്റെ രാജകുമാരന്‍ പറയുന്നു. അവര്‍ പാവപ്പെട്ടവരുടെ സ്വത്തുക്കള്‍ ഇഷ്ടം പോലെ തട്ടിയെടുത്തവരാണെന്നും പറയുന്നു. ഛത്രപതി ശിവജി, റാണി ചെന്നമ്മ എന്നിവരെ അപമാനിക്കുകയാണ് കോണ്‍ഗ്രസിന്റെ രാജകുമാരന്‍. എന്നാല്‍ അവരുടെ സദ്ഭരണവും രാജ്യസ്നേഹവും നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് ഓര്‍ക്കണം.- രാഹുല്‍ ഗാന്ധി പറഞ്ഞു.
ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസീബിനെ കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വിമര്‍ശിക്കുന്നില്ല. ഔറംഗസീബിനെ മഹത്വവല്‍ക്കരിക്കുന്നവരുമായി കൂട്ടുകൂടുകയാണ് രാജകുമാരന്‍ ചെയ്യുന്നത്. – രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: