താൻ കേന്ദ്രമന്ത്രി ആയാലും ഇല്ലെങ്കിലും അഞ്ചു മന്ത്രിമാരെ ജനങ്ങളുടെ ചൊൽപ്പടിക്ക് വിട്ടു തരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി .കേരളത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ 25 ശതമാനം പൂട്ടിഹിയാക്കാൻ സഹായിക്കുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരെയാണ് ആവശ്യപ്പെട്ടത് .എം പി ആയാൽ കേന്ദ്രമന്ത്രിയേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള ചുറ്റുപാട് പാർട്ടിക്കുണ്ടെന്നും അദ്ദേഹം വീട്ടിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു
ശവക്കല്ലറയിൽനിന്ന് ഇറങ്ങിവന്നു ആരും വോട്ടുചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു .അതല്ലേ അവരുടെ പാരമ്പര്യം വര്ഷങ്ങളായി അതല്ലേ ചെയ്യുന്നത് .?കള്ള വോട്ടു ആരോപണത്തിൽ മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി .ക്രോസ്സ് വോട്ടിങ്ങിനെക്കുറിച് ജനങ്ങൾക്ക് ബോധ്യമുണ്ട് .2019 ലെ ഫലം വച്ച് ജനങ്ങളും പഠനം നടത്തിയിട്ടുണ്ടാകും .ഇതിൽ വ്യാകുലതയില്ല .വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസം ഇരട്ടിയായെന്നാണ് നേതാക്കൾ പറഞ്ഞെതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: