കോട്ടയം: ചരിത്രത്തില്‍ ആദ്യമായാണ് ഒരു കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് ഇത്ര ജനപിന്തുണ കാണുന്നതെന്ന് സാമൂഹ്യ നിരീക്ഷകനായ ശ്രീജിത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തലസ്ഥാനത്ത് ബസ് തടഞ്ഞ മേയറുടെയും എംഎല്‍എയുടെയും നടപടിയെക്കുറിച്ചുള്ള പോസ്റ്റിലാണ് ഈ പരാമര്‍ശം.
ധിക്കാരത്തിന് കുപ്രസിദ്ധി നേടിയിട്ടുള്ള കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരില്‍ ഒരാള്‍ക്ക് ഇത്രയും ജനപിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ മേയറും കുടുംബവും നടത്തിയ റോഡ് ഷോ പൊതുജനങ്ങളെ എത്രമേല്‍ വെറുപ്പിച്ചുവെന്നതിന്റെ സൂചനയായിട്ടാണ് ഈ സരസമായ കുറിപ്പ് വിലയിരുത്തപ്പെടുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപോക്കും , പിന്നെയാണോ ഉഗ്ര വിഷമുള്ള ഇനങ്ങള്‍. ‘എടുത്തുകൊണ്ടുപോടാ പട്ട ‘. ‘ റോഡ് നിന്റെ അച്ഛന്റെ വകയാണോ’ . ‘നിന്നെ പിരിച്ചുവിടുമെടാ’ നമ്മുടെ ജനസേവകരും, ജന പ്രതിനിധികളും ഒക്കെ ജനങ്ങളോട് പെരുമാറുന്ന രീതി ,ഭാഷ ഇതൊക്കെ ആണ്. ബസ് തടഞ്ഞു നിര്‍ത്തി, ഹസ്ബന്‍ഡ് ആന്‍ഡ് വൈഫ് റ്റീം ബസ്സില്‍ക്കയറി യാത്രക്കാരെ ഇറക്കിവിട്ടു, വീഡിയോ എടുത്തവരെക്കൊണ്ട് അത് ഡീലീറ്റ് ചെയ്യിച്ചു എന്നും കേള്‍ക്കുന്നു .
ഡ്രൈവര്‍ തെറ്റുചെയ്താല്‍ അതിനു അന്വേഷിച്ചു നടപടി എടുക്കാന്‍ സംവിധാനം ഉണ്ട്,എംവി.ഡി ഉണ്ട്,പോലീസ് ഉണ്ട്. അതാണ് രാജ്യത്തെ നിയമം. മേയര്‍ക്കും , എംഎല്‍എ ക്കും ഒക്കെ ഇപ്പോള്‍ ഇപ്പോള്‍ ക്രമസമാധാനപാലന ചുമതലയും ഉണ്ടോ ? സ്കൂളിലും കോളേജിലും ഒക്കെ പഠിച്ച ഗുണ്ടായിസം ഇപ്പോളും കൈവിട്ടിട്ടില്ല . അതെങ്ങിനെ ചെടിച്ചട്ടികൊണ്ടു ജീവന്‍രക്ഷിക്കുന്ന പാര്ട്ടിക്കാര് അല്ലെ .
മേയറു കുട്ടിയുടെയും, എംഎല്‍എ സാറിന്റെയും പരാതി പൗലോസ് ഏമാന്മാര് സ്വീകരിച്ചു. ഡ്രൈവറുടേതു നിരാകരിച്ചു . ഇനിയിപ്പോ പരാതി സ്വീകരിക്കണം എങ്കില്‍ ഡ്രൈവര്‍ കോടതിയില്‍് പോണമാരിക്കും.
ദൈവം പലരൂപത്തില്‍ വരും. ആധുനിക ഡൈബങ്ങളും ഒറ്റക്കും, പെട്ടക്കും വരും . രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ വണ്ടി ഇടിച്ചുകയറ്റിയ തമ്പുരാട്ടിക്കു ഒരു സാദാ ഡ്രൈവറുടെ ധിക്കാരം സഹിക്കുമോ ?നാന് താന്‍ തലസ്ഥാനത്തുക്കു റാണി. എതിരികള്‍ ജാക്കിരതൈ .
നാറ്റക്കേസ് അതല്ല, വണ്ടിയോടിക്കുന്ന ഡ്രൈവര്‍, മേയറുടെ കൂടിയുള്ള (മേയറോട് അല്ല കേട്ടോ ) സ്ത്രീയോടു അസംസ്കൃതം കാണിച്ചു അത്രേ .. വകുപ്പ് മാറിയില്ലേ .. പീഡനം, പീഡനം…അവിടെ കൂടിനിന്ന ഒറ്റയാള്‍ പ്രതികരിച്ചില്ല. ഇന്നോവ ഭയം. വരി ഉടക്കപ്പെട്ട സമൂഹം അര്‍ഹിക്കുന്നത് ഇത്തരം നികൃഷ്ട ജീവികളെ ത്തന്നെ .. ചിലരെങ്കിലും രാജഭരണം ആഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്. ആനയെ ഭയന്നാല്‍ മതിയല്ലോ , ആനപ്പിണ്ഡത്തെ ഭയക്കണ്ടല്ലോ. ഈ നാട് കടലെടുത്തു പോകട്ടെ , അതാണ് ഭേദം .
(ചരിത്രത്തില്‍ ആദ്യമായാണ് ഒരു കെ. എസ്. ആര്. ടി. സി ഡ്രൈവര്‍ക്കു ഇത്ര ജനപിന്തുണ കാണുന്നത് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: