Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കമ്പനികളുടെ നാലാം സാമ്പത്തികഫലങ്ങളില്‍ കണ്ണ് നട്ട് ഓഹരി വിപണി; ഫെഡ് റിസര്‍വ് ഡോളര്‍ പലിശനിരക്ക് ഉയര്‍ത്തുമോ?

കഴിഞ്ഞ വെള്ളിയാഴ്ച, ഏപ്രില്‍ 26, ഓഹരി വിപണി അ‍തിന് മുന്‍പുള്ള അഞ്ച് ദിവസത്തെ മുന്നേറ്റം അവസാനിപ്പിച്ച് താഴെ വീണു. ഏകദേശം 600 പോയിന്‍റുകള്‍ ഇടിഞ്ഞ് സെന്‍സക്സ് 73730 പോയിന്‍റില്‍ എത്തി. ഈയാഴ്ചയും 201 കമ്പനികളുടെ നാലാംപാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവരാനുണ്ട്. ഇതില്‍ അദാനി കമ്പനികളും ഉള്‍പ്പെടും. ഈ ഫലങ്ങള്‍ വിപണിയെ സ്വാധീനിക്കും.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Apr 28, 2024, 07:42 pm IST
in Business

മുംബൈ: കഴിഞ്ഞ വെള്ളിയാഴ്ച, ഏപ്രില്‍ 26, ഓഹരി വിപണി അ‍തിന് മുന്‍പുള്ള അഞ്ച് ദിവസത്തെ മുന്നേറ്റം അവസാനിപ്പിച്ച് താഴെ വീണു. ഏകദേശം 600 പോയിന്‍റുകള്‍ ഇടിഞ്ഞ് സെന്‍സക്സ് 73730 പോയിന്‍റില്‍ എത്തി. ഈയാഴ്ചയും 201 കമ്പനികളുടെ നാലാംപാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവരാനുണ്ട്. ഇതില്‍ അദാനി കമ്പനികളും ഉള്‍പ്പെടും. ഈ ഫലങ്ങള്‍ വിപണിയെ സ്വാധീനിക്കും. കമ്പനികള്‍ നല്ല ലാഭമാണ് പ്രഖ്യാപിക്കപ്പെടുന്നതെങ്കില്‍ വിപണി ഉയരും.

അതുപോലെ അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ സമിതിയുടെ യോഗവും ഈയാഴ്ച വിപണിയെ സ്വാധീനിച്ചേക്കും. അമേരിക്കന്‍ ഡോളര്‍ ശക്തമാകുന്നത് വിപണിയെയും തളര്‍ത്തുന്ന ഘടകമാണ്. ഏപ്രില്‍ 30 മുതല്‍ മെയ് 1 വരെയാണ് ഫെഡ് ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (എഫ് ഒ എം സി) യുടെ യോഗം. അതില്‍ ഡോളറിന്റെ പലിശ നിരക്ക് കൂട്ടണോ എന്നത് സംബന്ധിച്ചുള്ള തീരുമാനം വിപണിയെ ബാധിക്കും. മിക്കവാറും പണപ്പെരുപ്പം പ്രതീക്ഷിച്ച നിലയില്‍ എത്താതിരിക്കുന്നതിനാല്‍ പലിശ നിരക്ക് കുറയ്‌ക്കാന്‍ സാധ്യതയില്ലെന്ന് ഒരു വിഭാഗം വിദഗ്ധര്‍ പ്രവചിക്കുന്നു. മറ്റൊരു വിഭാഗം പറയുന്നത് പിസിഇ ഡേറ്റ പ്രതീക്ഷകള്‍ക്കപ്പുറം ഉയരാത്തതും അമേരിക്കയുടെ ആദ്യപാദ ജിഡിപി വളര്‍ച്ചയില്‍ മുന്നേറ്റമുണ്ടാകാത്തതിനാല്‍ ഡോളര്‍ പലിശനിരക്ക് ഫെഡ് റിസര്‍വ്വ് താഴ്‌ത്താനും സാധ്യതയുള്ളതായി മറ്റൊരു വിഭാഗം സാമ്പത്തികവിദഗ്ധര്‍ വാദിക്കുന്നു. പലിശനിരക്ക് കുറച്ചാല്‍ ഇന്ത്യന്‍ വിപണി ഉയരുമെന്നുറപ്പ്.

അതുപോലെ എണ്ണവിലയും ഡോളര്‍-രൂപ വിനിമയ നിരക്കും വിപണിയെ സ്വാധീനിക്കും. യുദ്ധഭീതി ഒഴിവായതിനാല്‍ എണ്ണവില വല്ലാതെ ഉയരില്ലെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഡോളറിന്റെ കാര്യം ഇപ്പോള്‍ പ്രവചിക്കാനാവില്ല.

കൊടക് മഹീന്ദ്ര ബാങ്കിനെതിരെ റിസര്‍വ്വ് ബാങ്ക് എടുത്തചില ശിക്ഷാനടപടികളും ബജാജ് ഫിനാ‍ന്‍സിന്റെ റിസള്‍ട്ട് ലാഭമുണ്ടെങ്കിലും പ്രതീക്ഷയ്‌ക്കപ്പുറം ഉയരാത്തതിനാലും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിപണിയെ തളര്‍ത്തിയിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ അതിവേഗം വിറ്റഴിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരനിക്ഷേപകര്‍ പണമിറക്കി ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതിനാല്‍ കഴിഞ്ഞ ആഴ്ചയിലെ ആദ്യ നാല് വ്യാപാരദിനങ്ങള്‍ പോസിറ്റീവായി അവസാനിച്ചു.

മെയ് ഒന്നിന് വിപണി അവധിയാണ്. അന്ന് മഹാരാഷ്‌ട്ര ദിനമായതിനാലാണ് ഇത്. അടുത്ത ആഴ്ചയില്‍ നല്ല ഫലങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അതുപോലെ മെയ് ആദ്യദിനങ്ങളില്‍ പ്രതിമാസ ഓട്ടോ വില്‍പന ഫലങ്ങളും പുറത്തുവരാനിരിക്കുകയാണ്.

അദാനി പവര്‍, അദാനി എന്‍റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, ടാറ്റാ കെമിക്കല്‍സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഒസി, എംആര്‍എഫ്, ടൈറ്റന്‍ എന്നീ കമ്പനികളുടെ ഫലങ്ങളാണ് അടുത്ത ആഴ്ചയിലെ കാത്തിരിക്കുന്ന നാലാം സാമ്പത്തികപാദ (ക്യു4) ഫലങ്ങള്‍. നല്ല ഫലങ്ങള്‍ പുറത്തുവിടുന്ന കമ്പനികളുടെ ഓഹരികള്‍ കേന്ദ്രീകരിച്ച് നല്ല കുതിപ്പുണ്ടാകുമെന്ന് കരുതുന്നു.

 

 

 

 

Tags: Dollar interest ratesQ4 resultsIndian economyAdani enterprisesNSEBSEAdani powerFed Reservesharemarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

India

50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ‘എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം’ എന്ന് പരിഹസിച്ച രഘുറാം രാജന്‍ മിണ്ടുന്നില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.