ബീജിംഗ് : ടെസ്ല ചീഫ് എക്സിക്യുട്ടീവും ശതകോടീശ്വരനുമായ എലോണ്‍ മസ്ക് ഞായറാഴ്ച ചൈനയിലെത്തി.
ചൈനയിലെ അന്താരാഷ്ട്ര വ്യാപാര പ്രോത്സാഹന കൗണ്‍സിലിന്റെ ക്ഷണപ്രകാരമാണ് ടെസ് ല കമ്പനി ഉടമയുടെ ബീജിംഗ് സന്ദര്‍ശനമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഓട്ടോപൈലറ്റ് സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന ഇനമായ സ്വയം ഡ്രൈവ് ചെയ്യുന്ന സാങ്കേതിക വിദ്യ വിപണിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് ടെസ് ല. ഡ്രൈവറില്ലാതെ വാഹനം സ്വയം ഓടുന്ന സാങ്കേതിക വിദ്യയാണിത്. നേരത്തേ ടെസ് ല വാഹനങ്ങള്‍ ചൈനയുടെ സൈന്യവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നില്ല. സൈബര്‍ സുരക്ഷാ ആശങ്കകള്‍ കാരണമാണിത്.
യുഎസ്, ചൈന തുടങ്ങിയ പ്രധാന വിപണികളില്‍ ടെസ് ല വൈദ്യുത വാഹനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വില കുറയ്ക്കുമെന്ന് നേരത്തേ കമ്പനി അറിയിച്ചിരുന്നത് പ്രകാരമാണിത്.
2019 ല്‍ സ്ഥാപിച്ച ടെസ്ലയുടെ ഷാംഹായ് ഫാക്ടറി, കമ്പനിയുടെ ആഗോള വിപണിയിലെ പകുതിയിലധികം വാഹനങ്ങളും ഉത്പാദിപ്പിക്കുന്നു.
എന്നാല്‍ അടുത്തിടെ കമ്പനി ജീവനക്കാരെ വെട്ടിക്കുറച്ചത് ചൈനീസ് പൗരന്മാരെയും ബാധിച്ചിരുന്നു.
ഇന്ത്യയില്‍ ഈ വര്‍ഷം തന്നെ എത്തുമെന്നാണ് ഇലോണ്‍ മസ്ക് അറിയിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: