തിരുവനന്തപുരം: കാറിന് കടന്നു പോകാന്‍ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാഗ്വാദം. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തെ കടന്നുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബസിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട ശേഷമായിരുന്നു മേയര്‍ പുറത്തിറങ്ങി ബസ് ഡ്രൈവറുമായി വാക്പോര് നടത്തിയത്. തുടര്‍ന്ന് ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് മേയര്‍ പരാതി നല്കിയ പ്രകാരം പൊലീസ് കേസെടുത്തു .മേയറും സംഘവും സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്.
അതേ സമയം കാര്‍ ബസിന് കുറുകെ ഇട്ട് യാത്ര മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാട്ടി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും പൊലീസില്‍ പരാതി നല്കി. എന്നാല്‍ ഡ്രൈവറുടെ പരാതിയില്‍ മേയര്‍ക്കെതിരെ പൊലീസ് കേസെടുത്തില്ല.ഡ്രൈവറുടെ പരാതി പരിശോധിച്ച ശേഷമേ കേസെടുക്കാനാകൂവെന്നാണ് പൊലീസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: