ഇടുക്കി: ബിജെപി പ്രവേശനത്തിന്റെ സൂചന നല്കി വീണ്ടും സി പി എം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്.സിപിഎം തന്നെ ഉപദ്രവിക്കുന്ന നയം തുടരുകയാണ്. ഇത് മറികടക്കാന്‍ വേണ്ടി വന്നാല്‍ ബിജെപി പ്രവേശനത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യം ഇപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും അദേദേഹം പറഞ്ഞു.
സിപിഎമ്മില്‍ നിന്ന് താന്‍ നേരിട്ട പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും രാജേന്ദ്രന് പറഞ്ഞു.പ്രാദേശിക നേതാക്കളെയാണ് രാജേന്ദ്രന് കുറ്റപ്പെടുത്തുന്നത്. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റംഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് എസ് രാജേന്ദ്രന് പറയുന്നത്.
ഉപദ്രവിക്കരുത് എന്ന് പല തവണ ആവശ്യവെdhെങ്കിലും ഇടത് സര്‍ക്കാര്‍ തനിക്കും ഭാര്യക്കുമെതിരെ കേസുണ്ടാക്കി. മക്കളെയും ഭാര്യയെയും സംരക്ഷിക്കാത്തവരുടെ ജീവിതം ജീവിതമല്ല എന്നും രാജാന്ദ്രന് പറഞ്ഞു. കൂടെയുള്ളവരുടെ സംരക്ഷണമാണ് പ്രധാനം. ഒരുപാട് പ്രശ്നങ്ങളുണ്ടായെന്നും അതെല്ലാം ഇപ്പോഴും അപമാനായി തുടരുകയാണെന്നും എസ് രാജേന്ദ്രന് പറഞ്ഞു.
ഒപ്പം നില്‍ക്കുന്നവരെയും ആക്രമിച്ചു. ഇവരെയെല്ലാം സംരക്ഷിക്കാന്‍ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും എസ് രാജേന്ദ്രന് വെളിപ്പെടുത്തി.
പ്രകാശ് ജാവദേക്കറെ കണ്ടപ്പോള്‍ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായി രാജേന്ദ്രന് പറഞ്ഞു. എപ്പോഴും സ്വികരിക്കാന്‍ തയ്യാറാണെന്ന് അന്ന് അറിയിച്ചതായും രാജേന്ദ്രന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: