തൃശൂർ: തൃശൂരിൽ ആത്മവിശ്വാസം ഇന്നലെ രാത്രിയോടെ ഇരട്ടിയായെന്ന് നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി. പാർട്ടി ഒരു റിവ്യൂ നടത്തിയിട്ടുണ്ട്. അതിന്റെ ഒരു ഫുൾ ടെക്സ്റ്റ് ഇതുവരെ വന്നിട്ടില്ലെങ്കിലും അവർക്കും ഇതേ അഭിപ്രായമാണുള്ളത്. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുവേ സുരേഷ് ഗോപി പറഞ്ഞു.
നമുക്കല്ലല്ലോ പ്രധാനം. ജനങ്ങളുടെ തീരുമാനത്തിലേക്ക് നയിക്കുന്ന അവർ തെരഞ്ഞെടുക്കുന്ന വ്യക്തിയുടെ പശ്ചാത്തലത്തിൽ അവർ സമ്മതിദാനം സമ്മാനിച്ച് കഴിഞ്ഞു. അത് പെട്ടിക്കുളളിലുണ്ട്. ജൂൺ നാല് വരട്ടെ. അതുവരെ കാത്തിരിക്കാം. ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. എല്ലാത്തിനും മുകളിൽ ഒരാളുണ്ട്. ദൈവം കാത്തോളും. ക്രോസ് വോട്ടിങ് ആരോപണം വ്യാകുലപ്പെടുത്തുന്നില്ല. അതിനെ സംബന്ധിച്ച് ജനങ്ങൾക്കും ഒരു ബോധമുണ്ട്. 2019ൽ അവർക്കത് മനസിലായി’- സുരേഷ്ഗോപി പറഞ്ഞു.
എതിർസ്ഥാനാർത്ഥികളെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടു പോലുമില്ല. അതെന്റെ ജോലിയല്ല. ഞങ്ങൾ രണ്ടുപേരുമാണ് മത്സരിക്കുന്നതെന്ന പ്രഖ്യാപനങ്ങൾ അപമര്യാദയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ജയിച്ചാൽ തൃശൂരിന് മാറ്റമുണ്ടാകും. തൃശുരിന് ഗുണമുണ്ടാകുന്ന കാര്യങ്ങൾ മാത്രമാണ് ഇതുവരെ ചർച്ച ചെയ്തത്. താൻ എംപി ആകാനാണ് മത്സരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ ഉന്നതർക്കും പങ്കുണ്ട്. കരുവന്നൂരിലടക്കം ഈ ഇടപെടലുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: