കോഴിക്കോട്: താമരശേരി കരിഞ്ചോലയില്‍ കാണാതായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവനന്ദയും എകരൂല്‍ സ്വദേശി വിഷ്ണുവുമാണ് തൂങ്ങി മരിച്ചത്.
ബാലുശേരി കാപ്പിക്കുന്നിലെ ആള് താമസമില്ലാത്ത വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചിലേറെ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
ഇരുവരെയും കാണാതായിട്ട് എട്ട് ദിവസമായി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: