തിരുവനന്തപുരം: ഒമാനിലെ നിസ് വയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ കൊല്ലം വാണത്തുങ്ങല് ബാപ്പുജി നഗറിലെ എ ആര് മന്‍സില്‍ സ്വദേശി ശര്‍ജ അനീഷിന്റെ വീട് സന്ദര്‍ശിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്.
കൊട്ടിയത്തെ ശര്ജയുടെ വീട്ടിലെത്തിയ അദ്ദേഹം മാതാപിതക്കളെ സാന്ത്വനിപ്പിക്കുകയും കാര്യവിവരങ്ങള് അന്വേഷിക്കുകയും ചെയ്തു. ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ് വ ഹോസ്പിറ്റലിലെ നഴ്സായിരുന്നു ശര്‍ജ. ഇല്യാസ്-നദീറ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: അനീഷ്. നിസ്വ ഗവണ്മെന്റ് ആശുപത്രയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ആശുപത്രിയില്‍ നിന്ന് ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നു പോവുമ്പോഴായിരുന്നു അപകടത്തില്‍പെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറു ഭാഗത്തേക്ക് കടക്കാന്‍ ഡിവൈഡറില്‍ കാത്തു നില്ക്കവേ, കൂട്ടിയിടിച്ച രണ്ട് വാഹനങ്ങള്‍ നിയന്ത്രണംവിട്ട് ഇവരുടെമേല്‍ പാഞ്ഞ് കയറുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഹനാപാകടത്തില്‍ ശര്ജയെക്കൂടാതെ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി മജീദയും ഈജിപ്ത്കാരിയായ അമാനി എന്നിവരും മരണപ്പെട്ടിട്ടുണ്ട്.കൂടാതെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: