കോട്ടയം: പ്രമുഖ രാജ്യാന്തര ശാസ്ത്ര ഗവേഷണ പോര്‍ട്ടലായ റിസര്‍ച്ച് ഡോട് കോമിന്റെ മൂന്നാമത് റാങ്കിംഗില്‍ ഇന്ത്യയിലെ മെറ്റീരിയല്‍ സയന്‍സ് ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മഹാത്മാഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി ഡയറക്ടറുമായ പ്രൊഫ.സാബു തോമസ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഗവേഷകരുടെ ഡി ഇന്‍ഡക്‌സിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിംഗില്‍ ബംഗലുരു ജവര്‍ഹലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയിന്റിഫിക് റിസര്‍ച്ചിലെ വിഖ്യാത ശാസ്ത്രജ്ഞന്‍ ഡോ.സി.എന്‍.ആര്‍.റാവുവാണ് ഒന്നാമത്. മുന്‍ വര്‍ഷത്തെ റാങ്കിംഗിലും ഡോ. റാവുവും പ്രൊഫ. സാബു തോമസുമായിരുന്നു ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ശാസ്ത്ര ഗവേഷകരുടെ വ്യക്തിഗത സംഭാവനകളും അവയുടെ മൂല്യവുമാണ് മുഖ്യമായും വിലയിരുത്തുന്നത്. ആഗോളതലത്തില്‍ വിവിധ മേഖലകളിലെ 166,880 ശാസ്ത്രജ്ഞരെയും മെറ്റീയല്‍ സയന്‍സില്‍ 27059 പേരെയുമാണ് പരിഗണിച്ചത്. സാബു തോമസിന്റെ എച്ച്. ഇന്‍ഡക്‌സ് 126 ഉം സൈറ്റേഷനുകളുടെ എണ്ണം 73,352ഉം ആണ്. പോളിമെര്‍ സയന്‍സ്, നാനോ ടെക്‌നോളജി മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള ഇദ്ദേഹം 150ഓളം പി.എച്ച്.ഡി വിദ്യാര്‍ഥികളുടെ ഗൈഡായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കിന്റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: