വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തില്‍ ഭര്‍ത്താവിന് യാതൊരുവിധ അവകാശവും ഇല്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു വ്യക്തമാക്കി. സമാനമായ കേസില്‍ കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
2009 വിവാഹ സമയത്ത് വീട്ടുകാര്‍ നല്കിയ 89 പവന് സ്വര്‍ണ്ണം ഭര്‍ത്താവ് ആദ്യരാത്രി തന്നെ വാങ്ങിവച്ചെന്നും പിന്നീട് കടം വീട്ടാനായി അത് വിറ്റുവെന്നും ചൂണ്ടിക്കാട്ടി 2017 ലാണ് യുവതി കുടുംബ കോടതിയെ സമീപിച്ചത്. യുവതിയുടെ വാദം അംഗീകരിച്ച് നഷ്ടപരിഹാരം നല്കാന് കുടുംബകോടതി ഉത്തരപ്പെട്ടിരുന്നു. എന്നാല്‍ ഭര്‍തൃമാതാവും ഭര്‍ത്താവും സ്വര്‍ണം ദുരുപയോഗം ചെയ്തു എന്നുള്ളത് തെളിയിക്കാന്‍ യുവതിക്ക് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബകോടതിഉത്തരവ് കേരള ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. യുവതിയുടെ വാദഗതികള്‍ മനസിലാക്കി നീതിപൂര്‍വമായി വിധിയെഴുതാന്‍ കേരള ഹൈക്കോടതി പരാജയപ്പെട്ടുവെന്ന വിലയിരുത്തലോടെയാണ് സുപ്രീംകോടതി യുവതിയുടെ ആവശ്യം അംഗീകരിച്ച് ഉത്തരവായത്. വിവാഹ സമയത്ത് സ്ത്രീധനമായോ അല്ലാതെയോ ലഭിക്കുന്ന സ്വര്‍ണമോ പണമോ ഭര്‍ത്താവോ വീട്ടുകാരോ എടുത്ത് ഉപയോഗിക്കുകയാണെങ്കില്‍ കൂടി അത് തിരികെ നല്കാന് ബാധ്യസ്ഥരാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 89 പവന്സ്വര്ണത്തിന് പകരമായി 25 ലക്ഷം രൂപ യുവതിക്കു നല്കാന് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: