ന്യൂദല്‍ഹി: വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് രണ്ടെണ്ണം കൂടി അടുത്ത വര്‍ഷത്തോടെ റഷ്യ ഭാരതത്തിന് കൈമാറും. ഇതിനകം മൂന്നെണ്ണം ലഭിച്ചിട്ടുണ്ട്. അഞ്ച് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ 2018 ഒക്‌ടോബറിലാണ് ഭാരതവും റഷ്യയും കരാര്‍ ഒപ്പിട്ടത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കൈമാറേണ്ടതായിരുന്നു. ഉക്രൈന്‍ സംഘര്‍ഷവും പാശ്ചാത്യ ഉപരോധവുമാണ് കൈമാറ്റം വൈകിച്ചത് ബാധിച്ചത്.
അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും തകര്‍ക്കാന്‍ ശേഷിയുള്ള ഇവ, അമേരിക്കയുടെ എഫ്- 35 യുദ്ധവിമാനത്തിനു പോലും ഭീഷണിയാണ്. ശബ്ദത്തെക്കാള്‍ എട്ടിരട്ടിയാണ് വേഗത. റഷ്യയുടെ ഏറ്റവും ശക്തമായ വിമാന മിസൈല്‍ പ്രതിരോധ സംവിധാനമാണ് എസ്- 400.അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ടിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളതാണ് എസ്- 400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫന്‍സ് യൂണിറ്റിന് തുല്യമാണ് ഒരു എസ്400 ട്രയംഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: