തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ അവഹേളിച്ച് മുഖ്യമന്ത്രി നടത്തിയ പരാമർശം പ്രതിഷേധാർഹവും അപലപനീയവുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേരളത്തിലെ മാധ്യമപ്രവർത്തനത്തെക്കുറിച്ചും മാധ്യമപ്രവർത്തകരെ കുറിച്ചും വളരെ മോശമായ പരാമർശം നടത്തുകയുണ്ടായി. കേരളത്തിലെ മാധ്യമ പ്രവർത്തനം ചെറ്റത്തരം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അങ്ങനെയാണെങ്കിൽ മാധ്യമ പ്രവർത്തകരെ എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് വളരെ വ്യക്തമാണ്.
മാധ്യമ പ്രവർത്തനത്തെ ചെറ്റത്തരം എന്നു വിളിച്ച മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള പരനാറി പ്രയോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തുന്ന ഏറ്റവും ഹീനമായിട്ടുള്ള പദപ്രയോഗമാണ് മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയിട്ടുള്ളത്. ഇതിൽ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടും കേരളത്തിലെ പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: