ന്യൂദല്‍ഹി: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിനൊരുങ്ങാന്‍ നാലാഴ്ച്ചത്തെ ക്യാമ്പിന് തയ്യാറെടുത്ത് ഭാരത ഫുട്ബോള്‍ ടീം. ഭാരത ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത മാസം പത്ത് മുതല്‍ നാലാഴ്ചത്തെ ക്യാമ്പ് ആണ് ആസൂത്രണം ചെയ്യുന്നത്. ജൂണ്‍ രണ്ടിന് കൊല്‍ക്കത്തയിലാണ് കുവൈറ്റിനെതിരായ ഭാരതത്തിന്റെ ലോകകപ്പ് യോഗ്യതാ മത്സരം. നാല് ടീമുകളടങ്ങുന്ന ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് ഘട്ടത്തില്‍ നിലവില്‍ ഖത്തറിന് പിന്നല് രണ്ടാം സ്ഥാനക്കാരാണ് ഭാരതം.
ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ മാത്രമാണ് ടീം അഫ്ഗാനെക്കാള്‍ മുന്നില്‍ രണ്ടാമതെത്തിനില്ക്കുന്നത്. കുവൈറ്റ് ആണ് ഏറ്റവും അവസാന സ്ഥാനത്ത്. യോഗ്യതാ റൗണ്ടിന്റെ അടുത്ത റൗണ്ടിലേക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ക്കേ യോഗ്യത നേടാനാകൂ. ഈ സാഹചര്യത്തിലാണ് കുവൈറ്റിനെതിരായ മത്സരത്തിന് കളമൊരുങ്ങുന്നത്. ഈ മത്സരം കഴിഞ്ഞാല്‍ കരുത്തരായ ഖത്തറിനെതിരെ മാത്രമാണ് കേരളത്തിന് പോരാട്ടമുള്ളത്.
യോഗ്യതാ പോരാട്ടത്തിലെ ഒടുവിലത്തെ കൂടിക്കാഴ്ച്ച അഫ്ഗാനിസ്ഥാനോടായിരുന്നു. മത്സരത്തില്‍ ഭാരതം പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: