കോട്ടയം: ഹിന്ദുഐക്യവേദി ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം മെയ് 24, 25, 26 തീയതികളില്‍ വൈക്കത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു അറിയിച്ചു.
സെമിനാര്‍, ഹിന്ദു നേതൃസമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയാണ് കാര്യപരിപാടികള്‍. 24ന് സെമിനാര്‍ കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തിലും, 25ന് ഹിന്ദു നേതൃസമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിലും, 26ന് പ്രതിനിധി സമ്മേളനം വൈക്കം തെക്കേനട ഗൗരീശങ്കരം ഓഡിറ്റോറിയത്തിലും നടക്കും. ദേശീയ, സംസ്ഥാന തലത്തിലെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കും.
വര്‍ധിച്ചുവരുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ക്ഷേത്ര ആചാരങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍, തൃശ്ശൂര്‍ പൂരം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍, അന്യാധീനപ്പെട്ട ക്ഷേത്രഭൂമി വീണ്ടെടുക്കല്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരായ അതിക്രമങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, വനവാസി സമൂഹത്തിന്റെ അവകാശ സംരക്ഷണം, പരമ്പരാഗത തൊഴില്‍ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് കര്‍മ്മപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
നേതൃത്വ സമ്മേളനത്തില്‍ 220ലധികം സമുദായ സംഘടനകളിലെ, 350ലധികം നേതാക്കള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ആയിരത്തിലധികം ജില്ലാ ഉപരികാര്യകര്ത്താക്കള് പങ്കെടുക്കുമെന്നും ഇ. എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: