അമരാവതി: ഉദ്ധവ് താക്കറെയെ ശിവസേനയുടെ വ്യാജപ്രസിഡന്റെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സോണിയയെ പേടിച്ച് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിന് പങ്കെടുക്കാത്ത ശിവസേനയുടെ വ്യാജനേതാവാണ് ഉദ്ധവെന്ന് അദ്ദേഹം മഹാരാഷ്ട്രയിലെ അമരാവതിയില്‍ എന്‍ഡിഎ റാലിയില്‍ പറഞ്ഞു.
സോണിയയ്ക്കും രാഹുല്‍ ബാബയ്ക്കുമെല്ലാം പ്രാണപ്രതിഷ്ഠയിലേക്ക് ക്ഷണമുണ്ടായി. അവര്‍ അത് സ്വീകരിക്കാതെ ഭഗവാന് രാമനെ അവഹേളിച്ചു. ശിവസേനയുടെ വ്യാജനേതാവും അവര്‍ക്കൊപ്പം കൂടി. ബാല്‍താക്കറെയുടെ പാരമ്പര്യത്തിന് കളങ്കം ചേര്‍ക്കുകയാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ ഉദ്ധവ് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ ഉമേഷ് കോല്‍ഹെ കൊല്ലപ്പെട്ടത് ഉദ്ധവ് ഭരിക്കുമ്പോഴാണ്. ഉദ്ധവ് ബാബു ഒന്നും മിണ്ടിയില്ല. നിങ്ങള്‍ ബാല്‍താക്കറെയുടെ പാരമ്പര്യത്തില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെയും ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ഇന്നായിരുന്നെങ്കില്‍ ഉമേഷ് കൊല്ലപ്പെടുമായിരുന്നില്ല, അമിത് ഷാ പറഞ്ഞു. ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന്റെ പേരിലാണ് 2023 ജൂണ്‍ 12ന് ഉമേഷ് കോല്‍ഹെയെ അമരാവതിയില്‍ മതമൗലികവാദികള്‍ കൊന്നത്. ഇത്തരം അരുംകൊലകള്‍ക്കെതിരായ പ്രതികരണമാകണം വോട്ടെന്ന് അമിത് ഷാമ പറഞ്ഞു. രാമരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരും കുടുംബ രാജ്യത്തിന് വേണ്ടി വാദിക്കുന്നവരും തമ്മിലാണ് മത്സരമെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: