Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“അതിസമ്പന്നരുടെ സ്വത്തിന് 55 ശതമാനം നികുതി ഈടാക്കും”- പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ച് സാം പിട്രോഡ

ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് പൈതൃക നികുതി എന്ന പേരില്‍ ഒറ്റവട്ട വന്‍നികുതി ഈടാക്കുമെന്ന ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ സാം പിട്രോഡയുടെ പ്രസ്താവന വിവാദത്തിലേക്ക്. രാജ്യം രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ സമയത്ത് നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. പി. ചിദംബരത്തിനും ജയറാം രമേശിനും വിമര്‍ശകരെ തണുപ്പിക്കാനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 10:02 pm IST
in India, Business

ഇന്ത്യയിലെ അതിസമ്പന്നരുടെ സ്വത്തിന് പൈതൃക നികുതി എന്ന പേരില്‍ ഒറ്റവട്ടം 55 ശതമാനം നികുതി ഈടാക്കുമെന്ന ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ സാം പിട്രോഡയുടെ പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് വിശദീകരണമില്ലാത്ത പ്രതിസന്ധിയിലേക്ക്. രാജ്യം രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ സമയത്ത് നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. പി. ചിദംബരത്തിനും ജയറാം രമേശിനും വിമര്‍ശകരെ തണുപ്പിക്കാനായിട്ടില്ല.

രാജീവ് ഗാന്ധിയുടെ കാലം മുതലേ ഗാന്ധി കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് സാം പിട്രോഡ. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ലണ്ടനിലും ന്യൂയോര്‍ക്കിലുമെല്ലാം എത്തിച്ച് ഹാര്‍വാഡ് പോലുള്ള യൂണിവേഴ്സിറ്റികളിലും തിങ്ക് ടാങ്ക് യോഗങ്ങളിലും എടുത്താല്‍ പൊന്താത്ത ആശയങ്ങള്‍ പ്രസംഗിപ്പിക്കുന്നതിന് പിന്നിലും സാം പിട്രോഡയാണ്.

തെരഞ്ഞെടുപ്പ് ലഹരി മൂത്തിരിക്കുന്ന അവസരത്തില്‍, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന ഒരു നികുതിയെക്കുറിച്ചുള്ള വിവാദപ്രസ്താവന സാം പിട്രോഡ നടത്തിയത്. സമ്പന്നര്‍ മരണപ്പെട്ട് അവരുടെ കൊച്ചുമക്കള്‍ക്ക് സ്വത്ത് കൈമാറുമ്പോള്‍ അതിന്റെ 55 ശതമാനം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് പ്രസ്താവിച്ചത്. ഇന്ത്യയിലെ‍ അതിസമ്പന്നരായവര്‍ മരണപ്പെടുമ്പോള്‍ അവര്‍ അടുത്ത തലമുറയ്‌ക്ക് കൈമാറുന്ന വന്‍ സ്വത്തിന് ഒറ്റത്തവണ അമേരിക്കയിലേതുപോലെ ഇന്ത്യയിലും പൈതൃക നികുതി(Heritage tax) കോണ്‍ഗ്രസ് ഏര്‍പ്പെടുത്തുമെന്നാണ് സാം പ്രിട്രോഡ പ്രസ്താവിച്ചത്.

“അമേരിക്കയില്‍ പൈതൃക നികുതി എന്ന പേരില്‍ ഒരു നികുതിയുണ്ട്. സമ്പന്നനായ ഒരാളുടെ പക്കല്‍ 10 കോടി ഡോളര്‍ ഉണ്ടെന്നുവെയ്‌ക്കുക. അയാള്‍ മരണപ്പെടുമ്പോള്‍ അടുത്ത തലമുറയ്‌ക്ക് സ്വത്തിന്റെ 45 ശതമാനമേ നല്‍കൂ. ബാക്കി 55 ശതമാനം തുക പൈതൃക നികുതിയായി സര്‍ക്കാര്‍ പിടിക്കും.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൈതൃക നികുതി ഈടാക്കും”- സാം പിട്രോഡയുടെ ഈ പ്രസ്താവന കോര്‍പറേറ്റുകള്‍ക്കിടയില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ഇതുപോലെ നികുതി ഈടാക്കുന്ന സമ്പ്രദായം ഇന്ത്യയിലും കൊണ്ടുവരുമെന്നാണ് സാം പിട്രോഡയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ തലയൂരാനുള്ള തത്രപ്പാടിലാണ് ജയറാം രമേശും പി. ചിദംബരവും. സാംപിട്രോഡയുടെ പ്രസ്താവനയ്‌ക്ക് പുതിയ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കൊടുത്ത് വിവാദം തണുപ്പിക്കാനാണ് ഇരുവരുടെയും ശ്രമം.

എന്‍ഡിഎയും സമ്പന്നരുടെ സ്വത്തിന് നികുതി ഈടാക്കാന്‍ ആലോചിച്ചിരുന്നുവെന്നുെ ആരോപിച്ച് സ്വന്തം പ്രസ്താവന വിഴുങ്ങാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഇന്ത്യയിലെ സാമ്പത്തികമായ വിടവ് നികത്താനായി പൈതൃകനികുതി ഇന്ത്യയില്‍ 1953ല്‍ നിലവിലുണ്ടായിരുന്നു എന്ന് കോണ്‍ഗ്രസ് പറയുന്നു. അതിസമ്പന്നന്‍ മരിക്കുമ്പോള്‍ അടുത്തതലമുറയ്‌ക്ക് അയാളുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ പൈതൃക നികുതി അടയ്‌ക്കണം എന്നായിരുന്നു അന്നത്തെ വ്യവസ്ഥ. പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള അന്തരം നികത്തുകയായിരുന്നു ഈ നികുതിയുടെ ലക്ഷ്യം. പിന്നീട് ഈ പൈതൃക നികുതി 1985ല്‍ റദ്ദാക്കി. ഇത് കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുമെന്നാണ് സാം പിട്രോഡ പ്രസ്താവിച്ചത്. ഈ നികുതി നില നിന്ന 30 വര്‍ഷവും പ്രതിപക്ഷപാര്‍ട്ടികളും ബിസിനസുകാരും മറ്റും കടുത്ത എതിര്‍പ്പാണ് ഈ നികുതിക്കെതിരെ പ്രകടിപ്പിച്ചത്. ഇതോടെയാണ് ഈ പൈതൃക നികുതി പിന്‍വലിച്ചത്. അതുപോലെ വിവിധ സ്വഭാവത്തില്‍പ്പെട്ട സ്വത്തുക്കള്‍ക്ക് വിവിധതരത്തിലാണ് നികുതി നിശ്ചയിച്ചിരുന്നത് എന്നതും വിവാദമായി. എസ്റ്റേറ്റ് ഡ്യൂട്ടി ടാക്സ് എന്നും ഇത് അറിയപ്പെട്ടിരുന്നു. 1984-85 വര്‍ഷത്തില്‍ 20 കോടിയാണ് ആകെ സമ്പന്നരില്‍ നിന്നും എസ്റ്റേറ്റ് ഡ്യൂട്ടി നികുതി പിരിച്ചത്. പിരിഞ്ഞുകിട്ടിയ തുകയുടെ നല്ലൊരു ശതമാനം നികുതി പിരിച്ചെടുക്കാന്‍ മുടക്കേണ്ടിയും വന്നു. ഇതെല്ലാം കാരണം വി.പി. സിങ്ങ് ധനമന്ത്രിയായിരുന്നപ്പോഴാണ് എസ്റ്റേറ്റ് നികുതി അഥവാ പൈതൃക നികുതി റദ്ദാക്കിയത്. പലപ്പോഴും സമ്പന്നര്‍ അവരുടെ സ്വത്തുക്കള്‍ പല രീതികളില്‍ മറച്ചുവെച്ചു. ബിനാമി പേരുകളില്‍ സ്വത്ത് വാങ്ങി. ഇതെല്ലാം ഭാരിച്ച എസ്റ്റേറ്റ് നികുതി അഥവാ പൈതൃക നികുതിയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു.

പിന്നീട് പി.ചിദംബരം ഈ നികുതി കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിന് മന്ത്രിസഭയുടെ പിന്തുണ കിട്ടാതിരുന്നതിനാല്‍ കോണ്‍ഗ്രസ് ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തിയില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത് നടപ്പാക്കുമെന്ന സാം പിട്രോഡെയുടെ പ്രസ്താവന വലിയ കോലാഹലമാണ് ഉയര്‍ത്തിയത്. പിന്നീട് 2014ല്‍ മോദി അധികാരത്തിലെത്തി.

Tags: GandhifamilyGandhidynastyinheritancetaxRahul GandhiSam PitrodaSampitrodainheritance taxestate taxsuper-rich
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.