ആലപ്പുഴ: ലോകത്ത് കമ്മ്യൂണിസം മരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് ഇല്ലാതാകുന്നു, ഇനി വരാന്‍ പോകുന്നത് ബിജെപിയുടെ നാളുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടാകണം വോട്ട് രേഖപ്പെടുത്താന്‍ എന്നും ജനങ്ങളോട് അദേഹം അഭ്യര്‍ത്ഥിച്ചു. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്റെ ഇലക്ഷന് പ്രചാരണത്തിന് എത്തിയ അദേഹം പൊതു പരിപാടിയില്‍ സംസാരിക്കുകയാണ്.
ഇന്‍ഡി സഖ്യത്തിലുള്ളത് മൂഴുവന്‍ കള്ളന്മാരാണ്. സഖ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും കോണ്‍ഗ്രസും കേരളത്തില്‍ തമ്മിലടിക്കുകയാണ്. എന്നാല്‍ ദല്‍ഹിയില്‍ ഇകുവരും ഒന്നിച്ചാണെന്നും അമിത് ഷാ വിമര്‍ശിച്ചു. ഇരു കൂട്ടരും ഒന്നിച്ച് നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളത്തെ ആക്രമണങ്ങളില്‍ നിന്ന് മുക്തമാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: