തിരുവല്ല: തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയെത്തുന്ന ഇടത് വലത് മുന്നണികളോട് മുഖം തിരിച്ച് വിശ്വാസ സമൂഹം. വര്‍ഷം ആറ് പിന്നിടുമ്പോഴും ശബരിമല അയ്യപ്പസ്വാമിയുടെ പൂങ്കാവനം സംഘര്‍ഷ ഭരിതമാക്കിയ ആ ദിനങ്ങള്‍ വേദനയോടെയാണ് ഇന്നും വിശ്വാസികള്‍ ഓര്‍ക്കുന്നത്. അന്ന് ആചാര ലംഘനത്തിന് കൈകോര്‍ത്തിറങ്ങിയവര്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ വീണ്ടും വീട്ടുപടിക്കല്‍ എത്തുമ്പോള്‍ അന്നത്തെ അതേ ഹൃദയവേദനയോടെയാണ് ജനം പ്രതികരിക്കുന്നത്.
അന്ന് യുവതീപ്രവേശനത്തിന് കച്ചമുറുക്കിനിന്ന തോമസ് ഐസക്കാണ് അയ്യപ്പന്റെ മണ്ണില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത്. തുടക്കം മുതല്‍ നിര്‍ഗുണ നിലപാടുമായി നിന്ന എംപിയാണ് ഇത്തവണയും വലതിന്റെ സ്ഥാനാര്‍ത്ഥി. വിശ്വാസ സമൂഹത്തിന് ഇത് കാലംകാത്ത് വെച്ച രണ്ടാം നിയോഗമാണ്.
1991 മുതല്‍, മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന നിയമപോരാട്ടമാണ് ശബരിമല കേസ്. അന്ന് മുതല്‍ സിപിഎമ്മും ഇടതുപക്ഷവും വിശ്വാസ ധ്വംസനത്തിന് ആസൂത്രിത ശ്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു. 2016 ഫെബ്രുവരിയില്‍ സ്ത്രീപ്രവേശനം അനുവദിക്കേണ്ടെന്നു വ്യക്തമാക്കി നല്കിയ സത്യവാങ്മൂലം ഇടതുസര്‍ക്കാര്‍ പിന്നീട് തിരുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് എ.എന്‍. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചത് മുതല്‍ കേസില്‍ നിര്‍ണായകമായത് സംസ്ഥാനത്തിന്റെ നിലപാ
ടായിരുന്നു. വിധി പ്രതികൂലമായതോടെ അയ്യപ്പഭക്തര്‍ തെരുവിലിറങ്ങിയിട്ടും സമവായത്തിന് സിപിഎം തയാറായില്ല. സംസ്ഥാനത്ത് വന്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ഇടത് സര്‍ക്കാരിന്റെ ഒത്താശയില്‍ ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരം ലംഘിച്ചു.
ഭരണഘടനാ ബെഞ്ച് വിധിക്കെതിരേ എന്‍എസ്എസും ഹിന്ദു സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചതോടെയാണ് ഭക്തര്‍ക്ക് വീണ്ടും പ്രതീക്ഷയുണര്‍ന്നത്. പുനപ്പരിശോധനാ ഹര്‍ജികള്‍ ഏഴംഗ വിശാല ഭരണഘടനാ ബെഞ്ചിലേക്ക് വിട്ടുകൊണ്ട് സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധി വന്നതോടെ വിഷയത്തില്‍ മലക്കം മറിയാന്‍ സിപിഎമ്മും ഇടതും ശ്രമം തുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: