തിരുവനന്തപുരം: സംഘടിത മത സമൂഹമായ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച എന്‍ഡിഎ സ്ഥാനാര്‍ഥികളായ രാജീവ് ചന്ദ്രശേഖറിനും അനില്‍ കെ. ആന്റണിക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചത് ദേശീയ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്ത. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ ഒരു ക്രൈസ്തവസഭ പരസ്യമായി പിന്തുണയ്ക്കുന്നത്.
ഇരുവര്‍ക്കും സഭയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. തിരുവല്ല യൂത്ത് സെന്ററില്‍ സഭ ഭദ്രാസന അധ്യക്ഷന്‍ മാത്യൂസ് മാര്‍ സില്‍വാനിയോസ് മെത്രാപ്പൊലിത്ത, പിആര്‍ഒ ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവരും നൂറോളം പുരോഹിതരും ഒട്ടേറെ വിശ്വാസികളും പങ്കെടുത്ത യോഗത്തിലായിരുന്നു പ്രഖ്യാപനം. അനില്‍. കെ. ആന്റണിയും യോഗത്തെ അഭിസംബോധന ചെയ്തു.
സംസ്ഥാനത്തെ വിവിധ ക്രിസ്തീയ സഭകളുടെ തലവന്മാരെയും മറ്റു ബിഷപ്പുമാരെയും കാണാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേന കേരളത്തിലെത്തി. ഇന്നും നാളെയും അദ്ദേഹം കേരളത്തിലുണ്ടാകും.
ഇന്നു രാവിലെ 10നു സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഉച്ചയ്ക്കു 12.30നു കോട്ടയത്ത് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി ചര്‍ച്ച നടത്തും. വൈകിട്ടു 4ന് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: