ന്യൂദല്‍ഹി: പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വിവാദമാക്കിയ പ്രസംഗത്തിലെ കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറച്ചുനില്‍ക്കുന്നു. ഡോ. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കേ, രാജ്യത്തിന്റെ വിഭവങ്ങളില്‍ ഏതു സമുദായത്തിനാണ് ആദ്യ അവകാശമെന്നു പറഞ്ഞിട്ടുണ്ടെന്ന് ഇന്നലെ രാജസ്ഥാനിലെ കോട്ടയില്‍ മോദി ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രസംഗം തിരിച്ചടിക്കുമെന്ന ആശങ്കയിലാണ് ബിജെപിയെന്നും പാര്‍ട്ടി പിന്നാക്കം പോകുകയാണെന്നും മറ്റും ചില മാധ്യമങ്ങള്‍ എഴുതിയ പശ്ചാത്തലത്തിലാണ്, തന്റേത് വാവിട്ട വാക്കല്ല, സത്യം തന്നെയാണ് താന്‍ തുറന്നു വെളിപ്പെടുത്തിയതെന്നും ഇന്നലെ മോദി തിരിച്ചടിച്ചത്.
‘രാജസ്ഥാനിലെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ ഞാന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തി. ഇതു കോണ്‍ഗ്രസിനെയും ഇന്‍ഡി മുന്നണിയെയും പരിഭ്രാന്തരാക്കി. ജനങ്ങളുടെ സ്വത്തു പിടിച്ചെടുത്ത് തങ്ങള്ക്കിഷ്ടപ്പെട്ടവര്ക്കു വിതരണം ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢ പദ്ധതിയാണ് ഞാന്‍ തുറന്നുകാട്ടിയത്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയമാണ് വെളിപ്പെടുത്തിയത്. യാഥാര്‍ഥ്യം തുറന്നുപറഞ്ഞ തന്നെ അവര്‍ അധിക്ഷേപിക്കുകയാണ്, മോദി പറഞ്ഞു.
പ്രീണനം, വോട്ടുബാങ്ക് രാഷ്ട്രീയം എന്നിവയുമായി കോണ്‍ഗ്രസിനു പണ്ടേ ബന്ധമുണ്ട്. 2004ല്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ത്തന്നെ ആന്ധ്രപ്രദേശിലെ എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കുള്ള സംവരണ ക്വാട്ട കുറയ്ക്കാനും ഒരു പ്രത്യേക സമുദായത്തിനു മതപരമായ സംവരണം ഏര്‍പ്പെടുത്താനുമായിരുന്നു കോണ്‍ഗ്രസ് നീക്കം. അതൊരു പൈലറ്റ് പ്രോ
ജക്ടായിരുന്നു. പിന്നീടതു രാജ്യവ്യാപകമായി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. 2004-2010ല്‍, ആന്ധ്രപ്രദേശില്‍ നാലു വ്യത്യസ്ത അവസരങ്ങളില്‍ ഈ സംവരണം നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. എന്നാല്‍, നിയമ തടസ്സങ്ങളും സുപ്രീം കോടതിയുടെ ജാഗ്രതയും കാരണം ഇതു യാഥാര്‍ഥ്യമാക്കാനായില്ല.
2011ല്‍ കോണ്‍ഗ്രസ് ഇതു രാജ്യവ്യാപകമാക്കാന്‍ ശ്രമിച്ചു. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്ന് അവകാശങ്ങളെടുത്ത് പ്രത്യേക മതവിഭാഗത്തിനു നല്‍കാനായിരുന്നു നീക്കം. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് അറിയാമായിരുന്നിട്ടും ഭരണഘടനാ മൂല്യങ്ങളെ നഗ്നമായി അവര്‍ ലംഘിച്ചു. യുപിഎ സര്‍ക്കാരായിരുന്നപ്പോള്‍ പ്രത്യേക മതവിഭാഗത്തിന് സംവരണം നല്‍കാനും ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വനവാസികള്‍ക്കുമുള്ള സംവരണം എടുത്തുകളയാനും ശ്രമിച്ചു. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും വനവാസികള്‍ക്കുമുള്ള സംവരണമില്ലാതാക്കുകയോ മതാടിസ്ഥാനത്തില്‍ വിഭജിക്കുകയോ ചെയ്യില്ലെന്നതാണ് മോദിയുടെ ഗ്യാരന്റി, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എന്തിനാണ് സത്യത്തെ ഭയപ്പെടുന്നത്. എന്തുകൊണ്ടാണ് അവര്‍ തങ്ങളുടെ നയങ്ങള്‍ മറച്ചുവയ്ക്കുന്നത്. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയെ അവഗണിക്കുന്ന തരത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ വലയില്‍പ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സ്ത്രീകളുടെ പവിത്രമായ താലി ഉള്‍പ്പെടെ, ജനങ്ങളുടെ സ്വത്തുക്കളുടെ സര്‍വേയ്ക്ക് ഉദ്ദേശിക്കുന്നതായി കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറയുന്നു, മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: