ചൈനയ്‌ക്ക് പല രീതിയില്‍ തല്ലുകൊടുത്തുകൊണ്ടിരിക്കുയാണ് മോദി സര്‍ക്കാര്‍. അതില്‍ ഒന്ന് കഴിഞ്ഞ ആഴ്ചയില്‍ ചൈനയില്‍ നിന്നുള്ള സോളാര്‍ പാനലുകളുടെ ഇറക്കുമതി നിര്‍ത്താന്‍ തീരുമാനിച്ചത്. പക്ഷെ ഇന്ത്യയിലെ കമ്പനികള്‍ തന്നെ ഗുണനിലവാരമുള്ള സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മറ്റൊരു പ്രഹരം ആപ്പിള്‍ കമ്പനിയുടെ പുതിയ തീരുമാനമാണ്. ഇന്ത്യയില്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണം ആരംഭിച്ച ആപ്പിള്‍ ഹാപ്പിയാണ്. കാരണം ഇവിടെ സുഗമമായി ഉല്‍പാദനം നടക്കുന്നു. ഇന്ത്യയിലെ ആപ്പിള്‍ ഷോറൂമുകളില്‍ ആപ്പിള്‍ ഐ ഫോണുകള്‍ നല്ല രീതിയില്‍ വിറ്റഴിക്കപ്പെടുന്നു. ഇപ്പോള്‍ ആപ്പിളിന്റെ ക്യാമറ മൊഡ്യൂള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആപ്പിള്‍ ആലോചിക്കുകയാണ്. ഇതുവരെ ചൈനയില്‍ നിര്‍മ്മിച്ചിരുന്നതാണ് ഇത്.
ഇന്ത്യയെ ഒരു ഉല്‍പാദനരാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു മോദി സര്‍ക്കാര്‍. അതിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ , മൊബൈല്‍ ഫോണുകള്‍, ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ഇന്ത്യയില്‍ നിര്‍ക്കിക്കുന്നതിനുള്ള അത്യാധുനിക അടിസ്ഥാനസൗകര്യങ്ങളും സാങ്കേതികവിദ്യയും സൃഷ്ടിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒരു പരിധി വരെ വിജയിച്ചു. ഇക്കാര്യത്തില്‍ സ്വകാര്യ കമ്പനികളുടെ സഹായവും ഉദാരമായി തേടിയിരുന്നു.
ഇപ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ ക്യാമറ മൊഡ്യൂള്‍ നിര്‍മ്മിക്കുന്നതിനായി മുരുഗപ്പ ഗ്രൂപ്പ്, ടൈറ്റന്‍ എന്നീ കമ്പനികളുമായി ആപ്പിള്‍ മേധാവികള്‍ ചര്‍ച്ച നടത്തിവരികയാണ്. ഇത് വിജയിച്ചാല്‍ അത് വലിയ മുന്നേറ്റമായി മാറും. ചൈനയ്‌ക്ക് വലിയ തിരിച്ചടിയുമാകും. നിലവിൽ, ക്യാമറ മൊഡ്യൂൾ ഘടകങ്ങൾ വിതരണം ചെയ്യുന്ന ആപ്പിളിന്റെ പട്ടികയിൽ ഒരു ഇന്ത്യൻ കമ്പനിയും ഉൾപ്പെട്ടിട്ടില്ല . ടൈറ്റനുമായോ മുരുഗപ്പ ഗ്രൂപ്പുമായോ അടുത്ത ആറോ മാസത്തിനുള്ളിൽ കരാർ അന്തിമമായേക്കും എന്നാണ് റിപ്പോർട്ടുകൾ.
മുരുഗപ്പ ഗ്രൂപ്പ് 2022-ൽ നോയിഡ ആസ്ഥാനമായുള്ള ക്യാമറ മൊഡ്യൂൾ നിർമ്മാതാക്കളായ മോഷൈൻ ഇലക്ട്രോണിക്‌സിനെ ഏറ്റെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആപ്പിൾ മുരുഗപ്പ ഗ്രൂപ്പുമായി ചർച്ച നടത്തുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈറ്റൻ ക്യാമറ മൊഡ്യൂളുകളും ഉപഘടകങ്ങളും യോജിപ്പിക്കാനും നിർമിക്കാനും ഉള്ള സൗകര്യങ്ങൾ സ്ഥാപിക്കാന്‍ ശ്രമം നടത്തിവരികയാണ്. ആപ്പിളുമായി നിര്‍മ്മാണക്കരാറുണ്ടാക്കാനാവും എന്ന പ്രതീക്ഷയിലാണ് ടൈറ്റനിന്റെ നീക്കങ്ങള്‍.
കമ്പനിക്ക് പ്രാദേശികമായി ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ഭാഗമാണ് ക്യാമറ മൊഡ്യൂള്‍. ക്യാമറ മോഡ്യൂൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിലൂടെ ഇന്ത്യയിലെ ബ്രാൻഡിന്റെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: