സിംഗപ്പൂര്‍, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങള്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് ഗ്രൂപ്പിന്റെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച സംഭവം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികളോട് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. കമ്പനികളുടെ ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍മാരില്‍ നിന്നും വിശദീകരണവും തേടിയിട്ടുമുണ്ട്. ഉല്‍പ്പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഗുണനിലവാര പരിശോധനയ്‌ക്ക് ഉത്തരവിട്ടിരുന്നു.
ഹോങ്കോംഗ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവ് റീജിയണിലെ ഫുഡ് സേഫ്റ്റി സെന്റര്‍ പറയുന്നതനുസരിച്ച്, രണ്ട് ബ്രാന്‍ഡുകളുടെയും സുഗന്ധവ്യഞ്ജന മിശ്രിതങ്ങളില്‍ കാര്‍സിനോജെനിക് കീടനാശിനിയായ എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. എംഡിഎച്ചിന്റെ സാമ്പിളുകള്‍ ശേഖരിച്ചതില്‍ ‘മദ്രാസ് കറി പൗഡര്‍’, ‘സാമ്പാര്‍ മസാല പൗഡര്‍’, ‘കറിപ്പൊടി’, എവറസ്റ്റ് ഗ്രൂപ്പിന്റെ ‘ഫിഷ് കറി മസാല’ എന്നിവയിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: