കോട്ടയം: പാലായിലെ ഒരു വിഭാഗം നായന്മാരുടെ സംഘടനയായ നായര്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. കലാ,സാംസ്‌കാരിക, വിദ്യാഭ്യാസ, സമുദായിക മേഖലകളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ടെന്നും ഇനി അത് സജീവമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
2005ല്‍ രജിസ്റ്റര്‍ ചെയ്ത ഈ സംഘടന പാലാ പന്ത്രണ്ടാം മൈലില്‍ സ്വന്തമായി ആസ്ഥാനമന്ദിരവും പണികഴിപ്പിച്ചു. ഇതിന്‌റെ ഉദ്ഘാടനം ചൊവ്വാഴ്ച നിര്‍വഹിച്ചു. സാധുജന വിദ്യാഭ്യാസം, ചികിത്സാസഹായം, വീട് നിര്‍മ്മാണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം സൊസൈറ്റി നിര്‍വഹിച്ചുവരികയാണ്. പാലാ മീനച്ചില്‍ മേഖലയിലെ രാഷ്‌ട്രീയ, വ്യവസായിക രംഗത്തെ പ്രമുഖരാണ് സംഘടനയുടെ സാരഥികള്‍. അഡ്വ. കെ.ആര്‍.ശ്രീനിവാസന്‍ പ്രസിഡണ്ടും രാജീവന്‍ നായര്‍ സെക്രട്ടറിയുമാണ്.
നായര്‍ സര്‍വീസ് സൊസൈറ്റിക്ക് തങ്ങള്‍ എതിരല്ലെന്നും എന്‍എസ്എസ് മീനച്ചില്‍ യൂണിയനുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതെന്നും സംഘടന പറയുന്നുണ്ട്. അടുത്തിടെ മീനച്ചില്‍ യൂണിയന്‍ പ്രസിഡന്‌റും എന്‍എസ്എസ് ഡയറക്ടറുമായിരുന്ന സി.പി. ചന്ദ്രന്‍ നായരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: