കാങ്കര്‍(ഛത്തീസ്ഗഡ്): കോണ്‍ഗ്രസ് സര്‍ക്കാര്‍ വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയ കമ്മ്യൂണിസ്റ്റ് ഭീകരത മോദി ഭരണത്തില്‍ അന്ത്യശ്വാസം വലിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യം 29 നക്സലുകളെ വധിച്ച കാങ്കറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാദേവ് ആപ് ബ്രാന്‍ഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഭരണത്തിലിരിക്കെ നക്സല്‍ ഭീകരതയ്ക്കെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മാറിയതോടെ സാഹചര്യങ്ങളും മാറി. ജനങ്ങളും പോലീസും സൈന്യവും ഒറ്റക്കെട്ടായി ഭീകരരെ തുരത്തി, അമിത് ഷാ പറഞ്ഞു.
നാല് മാസത്തിനുള്ളില്‍ 90 നക്സലുകളെ കൊന്നു, 250 പേര് കൂടി കീഴടങ്ങി, ഛത്തീസ്ഗഡില്‍ നിന്ന് നക്സലിസം പൂ
ര്‍ണ്ണമായും തുടച്ചുനീക്കപ്പെടുകയാണ്, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബസ്തറിലെയും കാങ്കറിലെ വനവാസി മേഖലയിലുള്ളവര്‍ ചരിത്രത്തിലാദ്യമായി സ്വന്തം ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തിയത്. ഭീതിയുടെ അന്തരീക്ഷം ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കി, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രകടനപത്രിക ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പരാമര്‍ശം അവരെ പ്രകോപിപ്പിച്ചിരിക്കുന്നു. രാജ്യത്തെ വിഭവങ്ങളുടെ ആദ്യഅവകാശികള്‍ ന്യൂനപക്ഷങ്ങളാണെന്ന് പറഞ്ഞത് അവരുടെ പ്രകടനപത്രികയിലാണ്. എല്ലാവരുടെയും സ്വത്ത് സര്‍വേ നടത്തുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞുവെന്നതാണ് അവരെ പ്രകോപിപ്പിച്ചത്.
പ്രകടനപത്രികയില്‍ സര്‍വേയെക്കുറിച്ച് പറഞ്ഞാലും ഇല്ലെങ്കിലും, വിഭവങ്ങളുടെ കാര്യത്തില്‍ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണെന്ന് പറഞ്ഞിട്ടില്ലേ. എന്നാല്‍ ബിജെപി പറയുന്നു, വിഭവങ്ങളുടെ കാര്യത്തില്‍ അവകാശം ദരിദ്രര്‍ക്കും വനവാസി, ദളിത് പിന്നാക്ക വിഭാഗങ്ങള്ക്കുമാണെന്ന്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: