പാരിസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി പിഎസ്ജി. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിയോണിനെ തകര്‍ത്തു. പോയിന്റ് പട്ടികയില്‍ തലപ്പത്തിരിക്കുന്ന പിഎസ്ജിക്ക് ലീഗില്‍ അഞ്ചു മത്സരങ്ങള്‍ ബാക്കി നില്‍ക്കെ രണ്ടാമതുള്ള മൊണോക്കോയേക്കാള് 11 പോയന്റിന്റെ ലീഡുണ്ട്.
പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ഗോണ്‍സാലോ റാമോസിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് ലിയോണിനെ പിഎസ്ജി തരിപ്പണമാക്കിയത്. ലൂകാസ് ബെറാള്‍ഡോയും വലകുലുക്കി. ലിയോണ്‍ താരം നെമഞ്ജ മാറ്റിച്ചിന്റെ വകയായിരുന്നു ഒരു ഗോള്‍. ഏണസ്റ്റ് നുവാമ ലിയോണിന്റെ ആശ്വാസ ഗോള്‍ നേടി. ലീഗിലെ ടോപ് സ്കോറര്‍ കിലിയന്‍ എംബാപ്പെയെ ബെഞ്ചിലിരുത്തിയാണ് പരിശീലകന് ലൂയിസ് എന്റിക്വെ ടീമിനെ കളത്തിലിറക്കിയത്.
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയെ വീഴ്ത്തി സെമിയിലെത്തിയതിനു പിന്നാലെയാണ് പിഎസ്ജി ലീഗ് വണ്‍ കിരീടവും ഏറെക്കുറെ ഉറപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച ലോറിയന്റിനെതിരായ മത്സരത്തില്‍ ജയിക്കുകയും മൊണോക്കോ നാലാമതുള്ള ലില്ലിക്കെതിരെ പരാജയപ്പെടുകയും ചെയ്താല്‍ പിഎസ്ജി തങ്ങളുടെ 12-ാം കിരീട നേട്ടത്തിലെത്തും. കഴിഞ്ഞ 12 സീസണുകളില്‍ പത്താം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: