കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ മറ്റിടങ്ങളിലും താപനില സാധാരണയേക്കാള്‍ നാല് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഒഡീഷ, രായലസീമ, ഗംഗാനദി പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, വിദര്‍ഭ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളില്‍ 42 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില. ബിഹാര്‍, മധ്യപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ 40 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി.
ഗംഗാനദി പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവയുടെ പല ഭാഗങ്ങളിലും കൂടിയ താപനില സാധാരണയേക്കാള്‍ 4 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.
പരമാവധി താപനില സമതലങ്ങളില്‍ കുറഞ്ഞത് 40 ഡിഗ്രി സെല്‍ഷ്യസിലും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രിയിലും മലയോര മേഖലകളില്‍ 30 ഡിഗ്രിയിലും എത്തുമ്പോള്‍ ചൂട് തരംഗത്തിലേക്കു കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: