മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം തിങ്കളാഴ്ച ഉയര്‍ന്നു. ഡോളറിനെതിരെ ഏഴ് പൈസയോളമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നത്. ഇറാന്-ഇസ്രയേല്‍ യുദ്ധത്തിന്റെ ആശങ്ക ഒഴിഞ്ഞുതുടങ്ങിയതിനാല്‍ എണ്ണവില താഴ്ന്നതും ഇന്ത്യയിലേക്കുള്ള ഡോളര്‍ നിക്ഷേപ ഒഴുക്ക് കൂടിയതുമാണ് രൂപയെ അല്പമെങ്കിലും ശക്തിപ്പെടുത്തിയത്.
ഏപ്രില്‍ 19 വെള്ളിയാഴ്ച ഒരു ഡോളറിന് 83 രൂപ 44 പൈസ എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. എന്നാല്‍ തിങ്കളാഴ്ച വിദേശനാണ്യ വിപണി അടയ്ക്കുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 83 രൂപ 32 പൈസ എന്ന നിലയിലായി. ഏകദേശം ഏഴ് പൈസയുടെ നേട്ടം.
ഏപ്രില്‍ 19 വെള്ളിയാഴ്ചയും ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. ഏപ്രില്‍ 18 വ്യാഴാഴ്ച ഒരു ഡോളറിന് 83 രൂപ 52 പൈസ എന്ന നിരക്കില്‍ നിന്നും രൂപയുടെ മൂല്യം എട്ട് പൈസ ഉയര്‍ന്ന് 83 രൂപ 44 പൈസയില്‍ എത്തുകയായിരുന്നു. രൂപയുടെ നില മെച്ചപ്പെടുത്തുന്നതില്‍ റിസര്‍വ്വ് ബാങ്കിന്റെ ഇടപെടല്‍ കൂടി ഗുണം ചെയ്തിരുന്നു. വിദേശനാണ്യശേഖരം ശക്തമായതിനാല്‍ അതില്‍ നിന്നും കുറച്ച് ഇറക്കി ഡോളര്‍ വാങ്ങിയതും മറ്റ് ഘടകങ്ങളോടൊപ്പം രൂപയുടെ മൂല്യം വര്‍ധിക്കാന്‍ സഹായിച്ചു.
റിസര്‍വ്വ് ബാങ്കിന്റെ കയ്യില്‍ വിദേശ നാണ്യമായി ഏകദേശം 64300 കോടി ഡോളര്‍ നീക്കിയിരിപ്പ് തുകയായി ഉണ്ട്. രൂപ കീഴോട്ട് വീണാല്‍ ഈ തുകയിലെ ചെറിയ ഒരു പങ്കെടുത്താല്‍ തന്നെ രൂപയെ പഴയ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും.
മധ്യേഷ്യയില്‍ ഇറാന്-ഇസ്രയേല്‍ യുദ്ധം മുര്‍ച്ഛിച്ചാല്‍ രൂപ നേടിയെടുത്ത മുന്‍തൂക്കം നഷ്ടമാകും. എന്തായാലും ഡോളര്‍-രൂപ വിനിമയ നിരക്ക് 83.10 രൂപ മുതല്‍ 83.60 രൂപ എന്ന പരിധിയ്ക്കുള്ളിലായിരിക്കുമെന്നും അതുകൊണ്ട് ജാഗ്രത പുലര്‍ത്തണമെന്നും ഷെയര്‍ ഖാന് റിസര്‍ച്ച് അനലിസ്റ്റ് അനുജ് ചൗഹാന് പറയുന്നു.
തെരഞ്ഞെടുപ്പ് കാലഘട്ടമായതിനാല്‍ രൂപയുടെ മൂല്യം തകര്‍ന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. അതിനിടയില്‍ രണ്ട് ദിവസമായി രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് യഥാക്രമം ഏട്ട് പൈസയും ഏഴ് പൈസയും ഉയര്‍ന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ വിരലില്‍ എണ്ണാവുന്ന മാധ്യമങ്ങളേ ഉള്ളൂ എന്നത് കഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: