തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നിലച്ചു.സ്റ്റെന്റ് വിതരണം നടത്തുന്ന കമ്പനികള്‍ വന്‍ തുക കുടിശിക ലഭിക്കാനുളളതിനാല് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
സ്റ്റെന്റ് വാങ്ങിയ വകയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മാത്രം നല്‍കേണ്ടത് 49 കോടിയില്‍ അധികം രൂപയാണ്.
പണം നല്‍കാതെ ഉപകരണങ്ങള്‍ വിതരണം ചെയ്യില്ലെന്ന് കമ്പനികളുടെ അധികൃതര്‍ പറഞ്ഞു.ഇതോടെ ആന്‍ജിയോപ്ളാസ്റ്റി, ആന്‍ജിയോഗ്രാം ശസ്ത്രക്രിയകള്‍ മുടങ്ങി. കാത്ത് ലാബ് സൗകര്യമുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് 143 കോടി രൂപയാണ് കമ്പനികള്‍ക്ക് ലഭിക്കാനുളളത്.
ശസ്ത്രക്രിയ മുടങ്ങിയതോടെ മറ്റിടങ്ങളില്‍ നിന്ന് സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: