തൃശൂർ: എരുമപ്പെട്ടിയിൽ കിണറ്റിൽ വീണ് അതിഥിതൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ആൾമറയിലിരുന്ന് ഫോൺ ചെയ്യവെയാണ് കിണറ്റിൽ വീണത്. ബിഹാർ സ്വദേശി മധിരേഷ് കുമാറാണ് മരിച്ചത്. എരുമപ്പെട്ടി തയ്യൂർ റോഡിന് സമീപമായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് 4.45-ഓടെയാണ് അപകടം നടന്നത്.
അതിഥി തൊഴിലാളികളുടെ വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റിലാണ് മധിരേഷ് വീണത്. ഇയാളെ രക്ഷിക്കാനായി ഇറങ്ങിയ സുഹൃത്ത് സോം കുമാറും (22) പരിക്കേറ്റ് കിണറ്റിൽ കുടുങ്ങി. ഒടുവിൽ സുഹൃത്തുക്കൾ ചേർന്നാണ് ഇരുവരെയും പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: