Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയുടെ 17-കാരന്‍ ഗുകേഷിന് കാന്‍ഡിഡേറ്റ് സ് ചെസ് കിരീടം; ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍; സമ്മാനത്തുക 48 ലക്ഷം

ലോകത്തിലെ വിഖ്യാത ചെസ് ടൂര്‍ണ്ണമെന്‍റായ കാന്‍‍ഡിഡേറ്റ്സ് ചെസില്‍ കിരീടം നേടി ഇന്ത്യയുടെ 17കാരനായ ഗുകേഷ്. തമിഴ്നാട്ടില്‍ നിന്നുള്ള ഗുകേഷ് കാന്‍ഡിഡേറ്റ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി മാറി. സമ്മാനത്തുകയാണ് 48 ലക്ഷം രൂപ ഗുകേഷിന് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 08:58 am IST
in Sports

ടൊറന്‍റോ: ലോകത്തിലെ വിഖ്യാത ചെസ് ടൂര്‍ണ്ണമെന്‍റായ കാന്‍‍ഡിഡേറ്റ്സ് ചെസില്‍ കിരീടം നേടി ഇന്ത്യയുടെ 17കാരനായ ഗുകേഷ്. തമിഴ്നാട്ടില്‍ നിന്നുള്ള ഗുകേഷ് കാന്‍ഡിഡേറ്റ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യനായി മാറി. സമ്മാനത്തുകയാണ് 48 ലക്ഷം രൂപ ഗുകേഷിന് ലഭിക്കും.

ഇനി വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍, ലോക ചെസ് കിരീടത്തിനായി 2023ലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുമായി ഡി. ഗുകേഷ് ഏറ്റുമുട്ടും. കാന്‍ഡിഡേറ്റ്സ് ചെസിലെ അവസാന റൗണ്ടായ 14ാം റൗണ്ടില്‍ യുഎസിന്റെ ഗ്രാന്‍് മാസ്റ്ററും ലോക മൂന്നാം നമ്പര്‍ താരവുമായ ഹികാരു നകാമുറയെ സമനിലയില്‍ തളച്ചതോടെ ഗുകേഷിന് 14 കളികളില്‍ നിന്നും ഒമ്പത് പോയിന്‍റായി. മറ്റൊരു കളിയില്‍ എട്ട് പോയിന്‍റ് വീതം ഉണ്ടായിരുന്ന യുഎസിന്റെ ഫാബിയാനോ കരുവാനയും റഷ്യയുടെ ഇയാന്‍ നെപോമ് നിഷിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതും ഗുകേഷിന് അനുഗ്രഹമായി. ഫാബിയാനോ അവസാന നിമിഷം വരെ വിജയത്തിനായി ശ്രമിച്ചതുകൊണ്ട് ഈ കളി ആറ് മണിക്കൂര്‍ വരെ നീണ്ടുപോയി. പക്ഷെ ഇയാന്‍ നെപോമ് നിഷി ഒരു പഴുതും നല്‍കിയില്ല. ഇരുവരും ഇതോടെ എട്ടര പോയിന്‍റ് വീതം നേടി രണ്ടാം സ്ഥാനക്കാരായി. ഇവരില്‍ ഒരാള്‍ ജയിച്ചിരുന്നെങ്കില്‍ കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണ്ണമെന്‍റ് ടൈബ്രേക്കറിലേക്ക് നീങ്ങുമായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ലാതെ ഗുകേഷിന് കിരീടം നേടാനായി. എട്ടര പോയിന്‍റുള്ള ഹികാരു നകാമുറയും മൂന്നാം സ്ഥാനം നേടി. മറ്റൊരു കളിയില്‍ അസര്‍ബൈജാന്റെ നിജാത് അബസൊവിനെ തോല്‍പിച്ച പ്രജ്ഞാനന്ദ എട്ട് പോയിന്‍റോടെ നാലാം സ്ഥാനക്കാരനായി.

വിജയത്തിന് വേണ്ടി കൊതിച്ച് കളിച്ച ഹികാരു നകാമുറ എന്ന അപകടകാരിയായ കളിക്കാരനെ മത്സരത്തിലുടനീളം ശ്രദ്ധിച്ച്കളിച്ച ഗുകേഷ് ഒരു മുന്‍തൂക്കവും നല്‍കാതെ നോക്കി. ഒരു ചെറിയ പിഴവ് വരുത്തിയാല്‍ കൂടി അതില്‍ പിടിച്ചു കയറുന്ന കളിക്കാരനാണ് ഹികാരു നകാമുറ. ഈ മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ച ഗുകേഷിന് ജയിക്കാനുള്ള എല്ലാ അവസരങ്ങളും ഉണ്ടായിട്ടും അദ്ദേഹം സമനിലയ്‌ക്ക് വേണ്ടി കളിക്കുകയായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.ലോക രണ്ടാം റാങ്കുകാരന്‍ ഫാബിയാനോ കരുവാന, മൂന്നാം റാങ്കുകാരന്‍ ഹികാരു നകാമുറ, ഏഴാം റാങ്കുകാരന്‍ ഇയാന്‍ നെപോമ് നിഷി എന്നിവരെ അട്ടിമറിച്ചാണ് ഗുകേഷ് എന്ന ലോകറാങ്കിങ്ങില്‍ 16ാം സ്ഥാനമുള്ള ഗുകേഷ് ചാമ്പ്യനായത് എന്നത് നിസ്സാല നേട്ടമല്ല.

ഇതോടെ 2014ല്‍ വിശ്വനാഥന്‍ ആനന്ദ് കാന്‍ഡിഡേറ്റ്സ് കിരീടം നേടിയശേഷം പത്ത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു അടുത്ത കാന്‍ഡിഡേറ്റ്സ് കിരീടം ലഭിയ്‌ക്കാന്‍.

Tags: Praggnanandhaa #HikaruNakamuraGukesh@DGukeshcandidates2024CandidatesChessFidecandidateschess2024IannepomniatchiFIDEcandidates
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)
Sports

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

നിഹാല്‍ സരിന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (നടുവില്‍) വൈശാലി (വലത്ത്)
Chess

ഗുകേഷിന് പിന്നാലെ പ്രജ്ഞാനന്ദയും വീണു; നിഹാല്‍ സരിനും അര്‍ജുന്‍ എരിഗെയ്സിയും രണ്ടാം സ്ഥാനത്ത്; വൈശാലി വനിതകളില്‍ മുന്നില്‍

തുടര്‍ച്ചയായ തോല്‍വിയില്‍ നിരാശപൂണ്ട് ഗുകേഷ് (ഇടത്ത്) ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്ന ഗുകേഷ് (വലത്ത്)
Chess

ഇന്ത്യയുടെ ലോകചെസ് ചാമ്പ്യന്‍ ഗുകേഷിന് എന്ത് പറ്റി?ഫിഡെ ഗ്രാന്‍റ് സ്വിസില്‍ തുടര്‍ച്ചയായ തോല്‍വികള്‍;. ദേഷ്യത്തോടെ വേദിവിട്ടിറങ്ങി ഗുകേഷ്

India

പ്രജ്ഞാനന്ദ അപാരഫോമില്‍, ഏഴാം റൗണ്ടില്‍ അലിറെസയെ തകര്‍ത്ത് ഒന്നാമത്, ഇനി മൂന്ന് റൗണ്ട് മാത്രം, കിരീട സാധ്യത കൂടി ;ഗുകേഷ് വീണു

മാഗ്നസ് കാള്‍സന്‍ (ഇടത്ത്)ഗുകേഷ് ഡി, ആര്‍. പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി (രണ്ടു മുതല്‍ നാല് വരെ ഇടത്ത് നിന്നും വലത്തോട്ട്)
Sports

ഇന്ത്യന്‍ കൗമാരക്കാര്‍ തുടര്‍ച്ചയായി തോല്‍പിക്കുന്നു…കാള്‍സന്‍ യുഗം അസ്തമിക്കാറായോ? ഫ്രീസ്റ്റൈല്‍ ചെസിനെ പ്രേമിച്ച കാള്‍സന് അവിടെയും അന്ത്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.