കൃഷ്ണനഗറിലേത് ധര്‍മ്മയുദ്ധമാണ്. രാജമാതാ അമൃത റോയിയാണ് പട നയിക്കുന്നത്. ചോദ്യത്തിന് കോഴ ആരോപണത്തില്‍ ലോക്സഭയില്‍ നിന്ന് പുറത്തായ മഹുവ മൊയ്ത്രയാണ് എതിരാളി. എന്നാല്‍ പോരാട്ടം മമതയുടെ സ്ത്രീവിരുദ്ധ നിലപാടുകള്ക്കെതിരെയാണെന്ന രാജമാതയുടെ വാക്കുകളില്‍ എല്ലാമുണ്ട്. മഹുവ ഒരു എതിരാളിയല്ല. ബംഗാളിലെ അധര്മ്മഭരണത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. വംഗനാടിന്റെ പേരുകേട്ട പാരമ്പര്യത്തെ പുനഃസ്ഥാപിക്കണം. സന്ദേശ് ഖാലി മമതയുടെ ധാര്‍ഷ്ട്യത്തിനുമേലുള്ള തിരിച്ചടിയാണ്. ബംഗാളിലെ സ്ത്രീകളെ അപമാനിച്ച നവാബ് സിറാജ് ഉദ് ദൗളയെ മഹാനായി വാഴ്ത്തുന്നവരാണ് സന്ദേശ് ഖാലിയിലെ വില്ലന്‍ ഷാജഹാന് ഷെയ്ഖിനുവേണ്ടിയും നിലകൊള്ളുന്നതെന്ന് കൃഷ്ണനഗറിലെ മഹാറാണി മനസ് തുറക്കുന്നു.
രാഷ്ട്രീയത്തിലേക്കുള്ള അമൃത റോയിയുടെ രംഗപ്രവേശം അപ്രതീക്ഷിതമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണമാണ് മാറ്റമുണ്ടാക്കിയത്. അദ്ദേഹവുമായുള്ള സംഭാഷണം ദൈവികമായിരുന്നു, ഊഷ്മളവും. അദ്ദേഹം എനിക്ക് ആത്മവിശ്വാസം പകര്‍ന്നു. രാഷ്ട്രീയത്തില്‍ പുതിയ ആളായ എനിക്ക് കൃഷ്ണനഗര്‍ വെല്ലുവിളിയാകുമെന്ന് പലരും ചൂണ്ടിക്കാട്ടി. അവരോടെനിക്ക് നന്ദിയുണ്ട്. എന്നാല്‍ മോദിജി എന്റെ ദൗത്യം ചൂണ്ടിക്കാട്ടി. ബംഗാളിലെ പാവങ്ങളെ സേവിക്കണമെന്നത്, അഴിമതിക്കെതിരെ പൊരുതണമെന്നത് എന്റെ കടമയാണെന്ന് ബോധ്യപ്പെടുത്തി. വെല്ലുവിളികളെ തരണം ചെയ്യാന്‍ അദ്ദേഹത്തിന്റെ പിന്തുണ സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട്, അമൃത റോയ് പറഞ്ഞു.
സ്വാതന്ത്ര്യത്തിനുമുമ്പുള്ള ബംഗാളിന്റെ അഭിമാനം നോ
ക്കൂ. ഇപ്പോഴത്തെ സ്ഥിതിയും. രാമകൃഷ്ണവിവേകാനന്ദന്മാരുടെ, ടാഗോറിന്റെ, ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ നാട്ടില്‍ ഗുണ്ടകളുടെ വിളയാട്ടമാണ്. ദേവി ദുര്‍ഗയെ ആരാധിക്കുന്നവരുടെ മണ്ണില്‍ രാഷ്ട്രീയ അധികാരികള്‍ സ്ത്രീകളെ അപമാനിക്കുന്നു. വിപ്ലവകാരികളുടെ മണ്ണില്‍ കൊള്ളക്കാര്‍ വാഴുന്നു. ഇതൊക്കെ കണ്ട് എങ്ങനെ വീടിനുള്ളില്‍ ഒതുങ്ങിക്കഴിയാനാകും. ബിജെപി പോരാടുന്നത് ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിനായാണ്.
റാണി മാ എന്നെന്നെ ജനങ്ങള്‍ വിളിക്കുന്നു. ഇത് ഞാന്‍ കൊട്ടാരത്തില്‍ വാഴുന്നവളാണെന്ന പ്രതീതി ഉണ്ടാക്കുന്നുവെന്നാണ് ചിലരുടെ ആക്ഷേപം. എന്നാല്‍ മാ എന്ന വിളിയില്‍ അമ്മയുടെ സ്നേഹവും കരുതലും അവര്‍ ആഗ്രഹിക്കുന്നുവെന്നാണ് അര്‍ത്ഥം. ഞാനത് നല്‍കും. അതിനെ ഫ്യൂഡല്‍ എന്ന് വിളിക്കുന്നവര്‍ക്ക് അതാകാം. എന്റെ പ്രതിബദ്ധത ജനങ്ങളോട് മാത്രമാണ്, അമൃത റോയ് പറയുന്നു.
ബംഗാള്‍ മാറുകയാണ്. മമതയ്ക്കെതിരെ, ദുര്‍ഭരണത്തിനെതിരെ…. സുവര്‍ണ ബംഗാളിന്റെ മടങ്ങിവരവിനായുള്ള പോര്‍മുഖത്താണ് ഇപ്പോള്‍ കൃഷ്ണനഗറിന്റെ റാണി മാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: