കൊല്‍ക്കത്ത: റോല് ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഇന്ത്യന്‍ പ്രീമയിയര് ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ വീണ്ടും തോല്‍വി. സീസണിലെ എട്ടാം മത്സരത്തിനിറങ്ങിയ ടീം പരാജയപ്പെട്ടത്
ഏഴാം തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്ത് 223 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബിക്ക് മുന്നില്‍ വച്ചത്. ഇതിനെ മറികടക്കാവുന്ന നിലയിലെത്തിയെങ്കിലും അവസാനം മത്സരം അടയറ വയ്ക്കുകായയിരുന്നു.
അവസാന പന്ത് വരെ നീണ്ട ആവേശപ്പോരില്‍ ഒരു റണ്‍സിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തത് നായകന് ശ്രേയസ് അയ്യരുടെയും(50) സാള്‍ട്ടിന്റെയും(48) തകര്‍പ്പന്‍ ബാറ്റിങ് മികവിലാണ്. അവസാന ഓവറുകളില്‍ റസലും(27)രണ്‍ദീപ് സിങ്ങും(24) മികച്ചു നിന്നു.
ഇതിനെതിരെ ഇറങ്ങിയ ആര്സിബിക്കായ് വില്‍ ജാക്സും(55) രജത് പാട്ടിദാറും(52) നേടിയ അര്‍ദ്ധസെഞ്ചുറി മികവിലാണ് വിജയപ്രതീക്ഷ ഉണര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: