കൊളംബോ: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ശ്രീലങ്ക ഇ വിസ അവതരിപ്പിച്ചു. ഇതിനായി പുതിയ വിസ പോര്‍ട്ടലും നിലവില്‍ വന്നു. ഇതിലൂടെ വളരെ എളുപ്പത്തില്‍ വിസ അപേക്ഷ ഉള്‍പ്പെടെയുള്ളവ ചെയ്യാന്‍ സാധിക്കും.
www.srilankaevisa.lk എന്ന വെബ്സൈറ്റില്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പൂരിപ്പിച്ചാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. പാസ്പോര്‍ട്ട്, ഫോട്ടോ എന്നിവയും ആവശ്യമാണ്. അപേക്ഷ സമര്‍പ്പിച്ച് ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ വഴി സ്റ്റാറ്റസ് പരിശോധിക്കാം. ശ്രീലങ്കയിലെത്തുമ്പോള്‍ ഇ-വിസയുടെ കോപ്പി കൈയില്‍ കരുതണം.
നിലവിലുള്ള ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ രീതിക്ക് പകരമാണ് ഇ-വിസ സംവിധാനം. കപ്പല്‍, വിമാന മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ടവര്‍ക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാം. നൈജീരിയ, കാമറൂണ്‍, സിറിയ, ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: