തിരുവനന്തപുരം: തിരുവനന്തപുരത്ത് തോല്‍വി മണക്കുന്ന കോണ്‍ഗ്രസ് കള്ള ആരോപണം തുടരുന്നു. തിരുവനന്തപുരത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് പുതിയ ആരോപണം. ഇതിനായി ബി ജെ പി നേതൃത്വം ഗുണ്ടാ സംഘങ്ങളെ സമീപിച്ചതായും വിവരമുണ്ടെന്നാണ് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് തമ്പാനൂര്‍ രവി ഇലക്ടറല്‍ ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും നല്കിയ പരാതിയില്‍ പറയുന്നത്.
ആരാധനാലയങ്ങളെയോ നേതാക്കളെയോ ആക്രമിച്ച് ഉത്തരവാദിത്തം ഇതര വിഭാഗങ്ങളുടെ മേല്‍ കെട്ടിവച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമം ബിജെപി നടത്തുന്നതായി പരാതിയില്‍ പറയുന്നു. മതസൗ ഹാര്‍ദ്ദവും സമാധാനവും തകര്‍ത്ത് രാഷ്ട്രീയനേട്ടമുണ്ടക്കാനുള്ള നീക്കത്തെ ഗൗരവത്തോടെ കാണണമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
മനോരമ സര്‍വെയുടെ പേരില്‍ നടക്കുന്ന വ്യാജപ്രചരണം നടക്കുന്ന എന്നതാണ് മറ്റൊരു പരാതി. മനോരമ സ്ക്രീന്‍ ഷോട്ടില്‍, യഥാര്‍ത്ഥത്തില്‍ 40.07 ശതമാനം ജനസമ്മതിയുമായി ഒന്നാമതെത്തിയ ശശി തരൂരിന്റെ ഫോട്ടോമാറ്റി, പന്ന്യന്റെയും രാജീവ് ചന്ദ്രശേഖറിന്റെയും ഫോട്ടോ വച്ച് എഡിറ്റ് ചെയ്തു ഓണ്‍ലൈനായി പ്രചരിപ്പിക്കുകയാണ്.
പന്ന്യന്‍ ഒന്നാമതെത്തിയതായി ന്യൂനപക്ഷ മേഖലയിലും രാജീവ് ചന്ദ്രശേഖര്‍ ഒന്നാമതെത്തിയതായി മറ്റുമേഖലകളിലും പ്രചരിപ്പിക്കുന്നു. ഇത്തരം വ്യാജ പോസ്റ്റുകള്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. അതിനാല്‍ അടിയന്തിരമായി ഈ പോസ്റ്റുകളുടെ പ്രചരണം തടയുകയും വ്യാജ പോസ്റ്റുണ്ടാക്കിയവര്ക്കെതിരെ നടപടി എടുക്കുകയും ചെയ്യണമെന്ന് യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് തമ്പാനൂര്‍ രവി നല്കിയ പരാതിയില്‍ പറയുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് ശശിതരൂരിനെതിരെ കേരളപോലീസ് കേസ്സെടുത്ത ദിവസമാണ് പുതിയ ആരോപണവുമായി പരാതി നല്‍കിയിരിക്കുന്നത്.
മതസംഘടനകള്‍ക്കു പണം നല്കി രാജീവ് ചന്ദ്രശേഖര്‍ വോട്ടു പിടിക്കുന്നതായി ചാനല്‍ അഭിമുഖത്തില്‍ ശശി തരൂര്‍ ആരോപിച്ചിരുന്നു.’ഇതിനെതിരെയാണ് രാജീവ് ചന്ദ്രശേഖര്‍ പരാതി നല്കി. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ശശി തരൂരിനു താക്കീത് നല്‍കിയിരുന്നു. ആരോപണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിന് എതിരെ തെളിവു സമര്‍പ്പിക്കാന്‍ തരൂരിനായില്ലെന്നും കമ്മിഷന് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: