ടോക്കിയോ: ജപ്പാനില്‍ രണ്ട് സൈനിക ഹെലികോപ്ടറുകള്‍ പസഫിക് സമുദ്രത്തില്‍ തകര്‍ന്ന് വീണു. ഒരാള്‍ മരിച്ചു, ഏഴ് പേരെ കാണാതായി. ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ വക്താവ് അപകടവാര്‍ത്ത സ്ഥിരീകരിച്ചു.
പസഫിക് സമുദ്രത്തിലെ ഇസു ദ്വീപില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഹെലികോപ്ടറുകള്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴ് പേര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കടലില്‍ നിന്ന് തകര്‍ന്ന ഹെലികോപ്ടറുകളുടെ അവശിഷ്ടങ്ങളും തെരച്ചിലിനിടെ കണ്ടെത്തി. അപകട കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ കൂട്ടിയിടിയുടെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. അപകടത്തിന് 25 മിനിട്ട് മുന്‍പ് ഹെലികോപ്ടറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. പിന്നാലെ എമര്‍ജന്‍സി സിഗ്നലും ലഭ്യമായി. സംഭവത്തില്‍ വിദേശ രാഷ്ട്രങ്ങളുടെ ഉള്‍പ്പെടെ മറ്റേതെങ്കിലും ഇടപെടലിന് സാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: