Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഓര്‍മ്മകളുണരുന്ന ദിവ്യസംഗീതം

എം.എ. കൃഷ്ണന്‍ by എം.എ. കൃഷ്ണന്‍
Apr 21, 2024, 03:53 pm IST
in Varadyam
എറണാകുളം ടിഡിഎം ഹാളില്‍ ഡോ. ബാലമുരളികൃഷ്ണ, കെ.ജി. ജയന് ജന്മാഷ്ടമി പുരസ്‌കാരം സമ്മാനിച്ചപ്പോള്‍. എ. ഗോപാലകൃഷ്ണന്‍, ഗായകന്‍ പി. ജയചന്ദ്രന്‍, കെ.ജെ. യേശുദാസ്, എം.എ. കൃഷ്ണന്‍, മനോജ് കെ.ജയന്‍ എന്നിവര്‍ വേദിയില്‍

എറണാകുളം ടിഡിഎം ഹാളില്‍ ഡോ. ബാലമുരളികൃഷ്ണ, കെ.ജി. ജയന് ജന്മാഷ്ടമി പുരസ്‌കാരം സമ്മാനിച്ചപ്പോള്‍. എ. ഗോപാലകൃഷ്ണന്‍, ഗായകന്‍ പി. ജയചന്ദ്രന്‍, കെ.ജെ. യേശുദാസ്, എം.എ. കൃഷ്ണന്‍, മനോജ് കെ.ജയന്‍ എന്നിവര്‍ വേദിയില്‍

ശാസ്ത്രീയ സംഗീതത്തെ വിശുദ്ധമായി കാണുകയും, ഔചിത്യബോധത്തോടെ ഉപയോഗിക്കുകയും ചെയ്തയാളായിരുന്നു കഴിഞ്ഞ ദിവസം ഭൗതികദേഹം വെടിഞ്ഞ കെ.ജി. ജയന്‍. ജീവിതത്തിലുടനീളം സംഗീതോപാസകനായി തുടരുകയും, അതിന്റെ ഉപലബ്ധികള്‍ വായ്‌പാട്ടിലൂടെയും ലളിതഗാനങ്ങളിലൂടെയും ഭക്തി ഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയും ആസ്വാദകര്‍ക്ക് ലഭിക്കുകയും ചെയ്തു. ഇങ്ങനെയൊരു ഗായകനെയും സംഗീതജ്ഞനെയും മലയാളി ഇതിനു മുന്‍പ് കണ്ടിട്ടുണ്ടെന്നു തോന്നുന്നില്ല.

ഗുരുത്വമാണ് ജയന്റെ കൈമുതലെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ഡോ. ബാലമുരളീ കൃഷ്ണയുടേയുമൊക്കെ ശിഷ്യത്വം സ്വീകരിക്കാന്‍ കഴിഞ്ഞത് ജയന്റെ സംഗീതജീവിതത്തെ സമ്പന്നമാക്കി. ഈ ഗുരുക്കന്മാരുടെയൊക്കെ അനുഗ്രഹമുള്ളതുകൊണ്ടാവാം അഹങ്കാരത്തിന്റെ ലവലേശംപോലും ആ സംഗീതജ്ഞനുണ്ടായിരുന്നില്ല. ശുദ്ധമായിരുന്നു ആ സംഗീതം.
കോട്ടയത്തുകാരനായ ജയനെ ഞാന്‍ പരിചയപ്പെടുന്നത് എറണാകുളത്തുവച്ചാണ്. അതിനു കാരണക്കാരന്‍ കവി എസ്. രമേശന്‍ നായരായിരുന്നു. രമേശന്‍ നായര്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളം എളമക്കരയിലേക്ക് താമസം മാറ്റിയതാണ് ഇതിന് സാഹചര്യമൊരുക്കിയത്. എളമക്കരയിലെ മാധവ നിവാസില്‍ ജയന്‍ പലപ്പോഴും എന്നെ കാണാന്‍ വന്നിട്ടുണ്ട്. ഒപ്പം രമേശന്‍ നായരുമുണ്ടാവും. ഇരുവരും ചേര്‍ന്നാല്‍ സംഗീതത്തെക്കുറിച്ചാവും ചര്‍ച്ച.

എസ്. രമേശന്‍ നായരുടെ നിരവധി പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ളത് ജയനാണ്. ഇരുവരും ചേര്‍ന്ന് ഒരുക്കിയ കൃഷ്ണ ഭക്തിഗീതങ്ങള്‍ ആസ്വാദ്യമധുരമാണ്. വില്‍പ്പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഈ കാസെറ്റുകളിലെ പാട്ടുകള്‍ പലതും ആദ്യം കേള്‍ക്കാന്‍ കഴിഞ്ഞത് വലിയ ധന്യതയായാണ് ഞാന്‍ കരുതുന്നത്.

കൃഷ്ണഭക്തി കൊണ്ടാവാം ജയന്‍ ബാലഗോകുലവുമായും പിന്നീട് തപസ്യയുമായും ബന്ധപ്പെട്ടു. ഈ സാംസ്‌കാരിക സംഘടനകളുടെ പരിപാടികളില്‍ ജയന്‍ പങ്കെടുത്തുപോന്നു. കൃഷ്ണഭക്തിയിലാറാടുന്ന ഭക്തിഗാനങ്ങളൊരുക്കിയ ജയന് ജന്മാഷ്ടമി പുരസ്‌കാരം നല്‍കണമെന്ന അഭിപ്രായം പലരില്‍നിന്നും ഉണ്ടായി. അര്‍ഹിക്കുന്ന അംഗീകാരമായിരിക്കും ഇതെന്ന് എനിക്കും തോന്നി. ജൂറി ഏകകണ്ഠമായി തീരുമാനിച്ചത് ജയന് പുരസ്‌കാരം നല്‍കണമെന്നായിരുന്നു.

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കേരളക്കരയൊന്നാകെ വൃന്ദാവനമായി പുനര്‍ജനിക്കുന്ന വേളയാണല്ലോ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. കൃഷ്ണ ദര്‍ശനത്താല്‍ പ്രചോദിതരായ അനുഗൃഹീത സാംസ്‌കാരിക നായികാനായകന്മാരെയും കലാപ്രതിഭകളെയും സമാദരിക്കുവാന്‍ ബാലസംസ്‌കാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നല്‍കുന്നതാണ് ജന്മാഷ്ടമി പുരസ്‌കാരം.

ജയന് ജന്മാഷ്ടമി പുരസ്‌കാരം നല്‍കിയത് എറണാകുളത്തുവച്ചാണ്. എറണാകുളം ടിഡിഎം ഹാളാണ് അതിന് വേദിയായത്. ആ സായാഹ്നം സംഗീതമഴയുടെ ആര്‍ദ്രവും അനുപമവുമായ സഞ്ചാരപഥത്തിലേക്ക് ആസ്വാദക ഹൃദയങ്ങളെ കൂട്ടിക്കൊണ്ടുപോയി. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും ജ്ഞാനപ്പാനപോലെ നൂറുകണക്കിനു കൃഷ്ണ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും ചെയ്ത പ്രതിഭാരത്‌നമായ ജയന് ജന്മാഷ്ടമി പുരസ്‌കാരം നല്‍കിയത് വലിയൊരു സാംസ്‌കാരികോത്സവമായാണ് കൊണ്ടാടിയത്.

2012 സെപ്തംബറില്‍ നടന്ന പതിനാറാമത് ജന്മാഷ്ടമി പുരസ്‌കാരച്ചടങ്ങ് ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ. യേശുദാസ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയാണ് ഉദ്ഘാടനം ചെയ്തത്. അതുല്യവും അനുഗൃഹീതവുമായ സംഗീതസിദ്ധിയുടെ അത്യുന്നതങ്ങളില്‍ വിരാജിക്കുന്ന സംഗീതജ്ഞര്‍ സംഗമിച്ച വേദി കൊച്ചിയുടെ സാംസ്‌കാരിക ചൈതന്യത്തിനു കൂടുതല്‍ മിഴിവേകി. പ്രൗഢഗംഭീരമായിരുന്നു ആ സദസ്സ്.

ജസ്റ്റിസ് പി. കൃഷ്ണമൂര്‍ത്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സംഗീതജ്ഞനും കര്‍ണാടക സംഗീതത്തിലെ അഗ്രഗണ്യനുമായ ഡോ. ബാലമുരളീകൃഷ്ണയുടെ കൈയില്‍നിന്നും ശിഷ്യനായ ജയന്‍ ജന്മാഷ്ടമി പുരസ്‌കാരം ഏറ്റുവാങ്ങുന്ന അപൂര്‍വ നിമിഷത്തെ ഒപ്പിയെടുത്ത് സമൂഹ സമക്ഷമെത്തിക്കുവാന്‍ കേരളത്തിലെ മുഖ്യധാരാ പത്ര ദൃശ്യമാധ്യമങ്ങളുടെ പ്രതിനിധികള്‍ സദസ്സില്‍ നിലയുറപ്പിച്ചിരുന്നു. പ്രശസ്തി പത്രം സമര്‍പ്പിക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത്.

പ്രശസ്ത ഗായകന്‍ പി. ജയചന്ദ്രന്‍, വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍, പ്രശസ്ത ചലച്ചിത്ര നടനും ജയന്റെ മകനുമായ മനോജ് കെ.ജയന്‍ എന്നിവര്‍ ആശംസാ പ്രഭാഷണങ്ങള്‍ നടത്തി. സീമാ കല്യാണ്‍ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായ വേദിയില്‍ ജയന് ജന്മാഷ്ടമി പുരസ്‌കാരം നല്‍കിയതിന്റെ ഓര്‍മകള്‍ എന്റെ മനസ്സില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.

 

Tags: k g jayanDivine musicevokes memoriesMusic director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സംഗീതരംഗത്ത് നിന്ന് സംവിധാനത്തിലേക്ക്

India

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

അനു കുരിശിങ്കല്‍ മഞ്ജുവാര്യര്‍ക്കൊപ്പം പുരസ്‌കാരദാന ചടങ്ങില്‍
Varadyam

സബ് ടൈറ്റില്‍സ് അത്ര ചെറിയ പണിയല്ല

Varadyam

ഹരിപ്പാട് കെ.പി.എന്‍.പിള്ള: ശുദ്ധസംഗീതത്തിന്റെ നിത്യോപാസകന്‍

Entertainment

ചലച്ചിത്ര നടി ഗ്രേസ് ആന്റണിയും സംഗീതസംവിധായകന്‍ എബി ടോം സിറിയക്കും വിവാഹിതയായി

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.