ന്യൂദല്‍ഹി: ക്ഷിണേന്ത്യയില് ബിജെപിയുടെ വോട്ട് വിഹിതം മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വര്‍ധിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളെ കുറിച്ചു ജനങ്ങള്‍ക്കിടയില്‍ വളരെ വലിയ പ്രതിഷേധമുണ്ട്. കോണ്‍ഗ്രസിനെ നേരത്തെ ജനം തള്ളികളഞ്ഞു. അതുകൊണ്ടുതന്നെ പൊതുജനത്തിന് അറിയാം ഭാരതത്തിന്റെ സമ്പൂര്‍ണ വളര്‍ച്ചയ്ക്ക് ബിജെപി അനിവാര്യമാണെന്ന്. മലയാള മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദേഹം പ്രതികരിച്ചത്. ബിജെപി ഉയര്‍ന്ന ജാതിയുടെ പാര്‍ട്ടിയാണെന്ന ആരോപണത്തെയും നരേന്ദ്ര മോദി ശ്കതമായി എതിര്‍ത്തു.
നമ്മുടെ വോട്ട് വിഹിതം ഇരട്ടിയായ തെലങ്കാനയെ നിങ്ങള്‍ കാണുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ എംപിമാരുള്ളത് ബിജെപിക്കാണ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 2024ല്‍ (ലോക്സഭാ തിരഞ്ഞെടുപ്പ്) വോട്ട് വിഹിതം വര്‍ദ്ധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനൊപ്പം സീറ്റുകളും വര്‍ധിക്കുമെന്ന് മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: